മോഹന്‍ലാലിന്റെ എതിര്‍വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല, തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്ജ്

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് സ്ഫടികം ജോര്‍ജ്ജ്. എസ്.ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രമാണ് ജോര്‍ജ്ജിനെ സ്ഫടികം ജോര്‍ജ്ജ് ആക്കി മാറ്റിയത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള അഭിനയ അനുഭവങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് താരം.

സ്ഫടികം ജോര്‍ജിന്റെ വാക്കുകള്‍,

മോഹന്‍ലാലിന്റെ എതിര്‍വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തില്‍ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച വേഷമാണ്. ആടുതോമയുടെ എതിരായി വരുമ്പോള്‍ അത് വലിയ ടെന്‍ഷന്‍ നല്‍കിയ കാര്യമാണ്. അല്പം ടെന്‍ഷനടിച്ചു തന്നെയാണ് ഞാന്‍ സ്ഫടികത്തിന്റെ സെറ്റിലെത്തിയത്. എന്നാല്‍ ഓരോ സീനും ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടിവന്നു. ഒരു നടനെന്ന നിലയില്‍ വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ടെന്നും എങ്ങനെ പ്രൊഫഷണലാകാമെന്ന് പഠിപ്പിച്ചുതന്നതും മോഹന്‍ലാലാണ്. അതുവരെ ഞാനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നു.


സംവിധായകന്‍ ഭദ്രന്‍ സാറും എന്റെ വേഷത്തെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നിരുന്നു. താങ്കള്‍ക്ക് മലയാളസിനിമയില്‍ ഇതിനെക്കാള്‍ മികച്ച വേഷം ഒരുപക്ഷേ ഇനി കിട്ടാനുണ്ടാകില്ല എന്നാണ് അന്ന് ഭദ്രന്‍ എന്നോട് പറഞ്ഞത്. അന്നതു കേട്ടപ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലും അത് ശരിയാണെന്നു കാലം തെളിയിച്ചു. മോഹന്‍ലാലും ഞാനും തിയേറ്ററില്‍ വെച്ചു കണ്ടുമുട്ടുന്ന സീനൊക്കെ ഗംഭീരമായി ചെയ്യാന്‍ കഴിഞ്ഞെന്നു എല്ലാവരും പറഞ്ഞതോടെ പിന്നെ ഞാന്‍ ട്രാക്കിലായി. സ്ഫടികം കാലത്തെ അതിജീവിക്കുന്ന സിനിമകളിലൊന്നാണ്. ഇന്നും സ്ഫടികം ടിവിയില്‍ വരുമ്പോള്‍ ആദ്യമായി കാണുന്ന അതേ ത്രില്ലിലിരുന്ന് കാണാറുണ്ടെന്ന് പലരും പറയാറുണ്ട്.എന്റെ വേഷത്തിന് കൂടി കിട്ടുന്ന അംഗീകാരമായാണ് ഞാനീ വാക്കുകളൊക്കെ കേള്‍ക്കാറുള്ളത്.

Rahul

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

32 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

53 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

1 hour ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

1 hour ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 hour ago