സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ഒരു യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു, തന്റെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ യുവതി നിയമനടപടിക്കൊരുങ്ങി, ഇപ്പോൾ ആ ചിത്രങ്ങൾ പ്രചരിപ്പിച്ചവർ മാപ്പ് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്. തെറ്റായ പ്രചരണം നടത്തിയവർ മാപ്പ് പറയുന്ന ലൈവ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് ഇങ്ങനെ, എന്റെ പേര് റിയാസ് എന്നാണ് ഞാൻ ആണ് കഴിഞ്ഞ ദിവസം ചേച്ചിയുടെ ചിത്രങ്ങളും വീഡിയോയും പ്രകാത്തരിപ്പിച്ചത്. എനിക്ക് വാട്സാപ്പിൽ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു അത്, പിന്നീടാണ് ഞാൻ  അറിഞ്ഞത് അത് സ്വപ്ന അല്ല, ഷീജ എന്ന ആളുടെ ആണെന്ന്.

എന്നോട് ചേച്ചി ക്ഷമിക്കണം എന്ന് യുവാവ് പറയുന്നു. ഷീജ നടരാജ് എന്ന യുവതിയുടെ ചിത്രങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം സ്വപ്നയുടേത് എന്ന് പറഞ്ഞു സോഷ്യൽ മീഡിയിൽ പ്രചരിച്ചത്. ഷീജ തന്നെയാണ് ഈ കാര്യം എല്ലാവരെയും അറിയിച്ചത്, തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂടി ആണ് ഷീജ ഈ കാര്യങ്ങൾ ചൂണ്ടി കാണിച്ചത്. ഷീജയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.

പ്രിയരേ…
ഞാൻ ഷീജ നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ ഐ സി സി യിൽ ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2016 മാർച്ച് മാസത്തിൽ ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.
ഇത് പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുക ആയിരുന്നു, ഇതിനു പിന്നാലെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർ മാപ്പ് അപേക്ഷിച്ച് എത്തിയത്.
https://www.facebook.com/sheeja.natraj/posts/10158836329830466?__cft__[0]=AZWb7T_mYfqoIGlKbhQAfVzygG25Wg1LHMbPolD9zrLLQNW9wNetsyssPl3g4qDjl_tHXTUw4ndURDv4OeBoD6zTzQjWE8q_nEGzVbxtH0JLSQlNoSQEwKiM2Snc2IL1WT_oxGOiKQCnLUff8K66nO2M&__tn__=%2CO%2CP-y-R
Krithika Kannan