നടിയാണെങ്കിലും ഭർത്താവിനൊപ്പം മാത്രമേ ഞാനത് ചെയ്യൂ ; മാറ്റമില്ലെന്ന് നടി ശ്രീലീല

തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് ശ്രീലീല. കൂടുതലും ബബ്ലി, ഗ്ലാമറസ് വേഷങ്ങളാണ് ശ്രീലീലയ്ക്ക് ലഭിച്ചത്. എന്നാൽ ഈ വർഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിൽ അതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലാണ് ശ്രീലീല എത്തിയത്. തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിലെ മികച്ച പ്രകടനത്തിന്  പ്രേക്ഷക-നിരൂപക പ്രശംസ താരത്തിന് ലഭിച്ചു. നടനുമായുള്ള കെമിസ്ട്രിയൊക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി ശ്രീലീല. അതിനിടെ ഇപ്പോഴിതാ സിനിമയിലെ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നത് സംബന്ധിച്ച് ശ്രീലീല നടത്തിയൊരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഭഗവന്ത് കേസരിയുടെ പ്രമോഷൻ സമയത്ത് നടത്തിയ പ്രസ്താവനയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓൺ സ്‌ക്രീനിൽ ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനെ  കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരിക്കലും അത് ചെയ്യില്ലെന്ന് ആയിരുന്നു നടിയുടെ മറുപടി. സിനിമയിൽ വന്നപ്പോൾ ആദ്യമെടുത്ത തീരുമാനം ആണതെന്നും നടി പറഞ്ഞു.

ഞാൻ ഒരിക്കലും ഓൺ-സ്‌ക്രീൻ ലിപ് ലോക്ക് രംഗങ്ങൾ ചെയ്യില്ല. നടിയാകാൻ തീരുമാനിച്ച ദിവസം തന്നെ ഞാൻ എടുത്ത തീരുമാനമാണ് അത്. എന്തായാലും അതിൽ ഉറച്ചു നിൽക്കും. ഞാൻ എപ്പോഴെങ്കിലും ലിപ് ലോക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ ഭർത്താവിന്റെ കൂടെ മാത്രമായിരിക്കും” എന്നാണ് ശ്രീലീല പറഞ്ഞത്. തെലുങ്ക് സിനിമകളിലെ ബബ്ലി അവതാരത്തിന് പേരുകേട്ട ശ്രീലീല മികച്ച ഒരു നർത്തകി കൂടിയാണ്. ഗ്ലാമറസ് വേഷങ്ങളിൽ ആണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും അധികം എക്സ്പോസ് ചെയ്യാത്ത വസ്ത്രങ്ങളാണ് ശ്രീലീല ധരിക്കാറുള്ളത് എന്നതാണ് ശ്രദ്ധേയം. അക്കാര്യങ്ങളിലെല്ലാം ചില നിർബന്ധങ്ങൾ വെച്ചു പുലർത്തുന്ന നടി കൂടിയാണ് ശ്രീലീല. തെലുങ്കിൽ ഒരുപിടി ചിത്രങ്ങൾ ശ്രീലീലയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേ സമയം അടുത്തിടെ ദുൽഖർ സൽമാനെ കുറിച്ച് നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ മലയാളികൾക്കിടയിലും ശ്രദ്ധ നേടാൻ ശ്രീലീലയ്ക്ക് സാധിച്ചിരുന്നു. താരങ്ങൾക്കിടയിൽ പോലും നിരവധി ദുൽഖർ സൽമാൻ ആരാധകരെ കാണാൻ കഴിയും. അക്കൂട്ടത്തിൽ ഒരാളാണ് താനെന്ന് വെളിപ്പെടുത്തുകയായിരുന്നു നടി ശ്രീലീല. ടോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് ശ്രീലീല. തെലുങ്ക് ചിത്രമായ മാഡിന്റെ പ്രീ റിലീസ് ഇവന്റിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം. ‘ചെറുപ്പം മുതലേ ഞാൻ ഒരു സ്വപ്നം കാണുമായിരുന്നു… അമ്മൂമ്മ പറയുന്ന കഥകളിൽ നിന്ന് ഒരു രാജകുമാരൻ കുതിരപ്പുറത്ത് വരുന്നത് ഞാൻ സങ്കല്പിക്കുമായിരുന്നു.

ഹിരീയേ ഗാനം കാണുമ്പോഴെല്ലാം എന്റെ ആ സ്വപ്നത്തിലെ ആ രാജകുമാരൻ നിങ്ങളാണെന്ന് തോന്നാറുണ്ട്’, എന്നാണ് ശ്രീലീല പറഞ്ഞത്. ദുൽഖറിനെ വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു ശ്രീലീലയുടെ വാക്കുകൾ. തന്റെ അമ്മ വലിയ ഒരു ദുൽഖർ സൽമാൻ ഫാൻ ആണെന്നും ശ്രീലീല വേദിയിൽ വെച്ച് പറഞ്ഞിരുന്നു. സാർ നിങ്ങൾ പരിപാടിക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എന്റെ അമ്മയാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചതായി പറയാൻ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്രീലീല അന്ന് വേദിയിൽ വെച്ച് പറഞ്ഞത്. അതേസമയം ഇതൊക്കെ കേട്ട ദുൽഖർ സൽമാൻ പുഞ്ചിരിച്ചു കൊണ്ട് ശ്രീലിക്ക് നന്ദി പറഞ്ഞിരുന്നു ആ വേളയിൽ. അതേസമയം . 2019ൽ കിസ് എന്ന കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രീലീല വളരെ പെട്ടെന്നാണ് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത്. തുടക്കം കന്നഡയിലൂടെ ആയിരുന്നെങ്കിലും നടിയുടെ കരിയറിൽ വഴിത്തിരിവായത് തെലുങ്കിലേക്കുള്ള എൻട്രിയാണ്. കന്നഡ സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ശ്രീലീല ഇന്ന് തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികയാണ്. പേളി സനഡി എന്ന പരാജയ ചിത്രത്തിലൂടെ ആയിരുന്നു ശ്രീലീലയുടെ തെലുങ്ക് അരങ്ങേറ്റം. രവി തേജയ്‌ക്കൊപ്പം അഭിനയിച്ച ധമാക്ക വലിയ ഹിറ്റായതോടെ മികച്ച അവസരങ്ങളാണ് ശ്രീലീലയെ തേടി എത്തിയത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago