മണിക്കുട്ടന്റെ ‘ശ്രീ മുത്തപ്പന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് തിരുവപ്പനയും മുത്തപ്പനും ചേര്‍ന്ന്

മണിക്കുട്ടന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശ്രീ മുത്തപ്പന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രം പറശ്ശിനി മടപ്പുര സന്നിധാനത്ത് തിരുവപ്പനയും ശ്രീമുത്തപ്പനും ചേര്‍ന്ന് സിനിമയില്‍ മുത്തപ്പനായി നായക വേഷം പകരുന്ന മണിക്കുട്ടന് നല്കിയാണ് റിലീസ് ചെയ്തത്. മണിക്കുട്ടന്‍, മധുപാല്‍, ജോയ് മാത്യു, ബാബു അന്നൂര്‍, അനീഷ് പിള്ള, ഷെഫ് നളന്‍, മുന്‍ഷി രഞ്ജിത്, മീര നായര്‍, അല എസ്. നയന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാലതാരം പൃഥ്വി രാജീവന്‍, കൃഷ്ണന്‍ നമ്പ്യാര്‍, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി ഞേറക്കാട്, വിനോദ് പ്ലാത്തോട്ടം, ഉഷ പയ്യന്നൂര്‍, വിദീഷിത, വീണ വേണുഗോപാല്‍ തുടങ്ങിയ പുറമെ നിരവധി പുതുമുഖതാരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീ മുത്തപ്പന്‍ ചരിതം അഭ്രപാളികളില്‍ എത്തുന്നത് ആദ്യമായിട്ടാണ്. പൗരാണികകാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്.

പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്‌നേഹിച്ച ഉത്തരമലബാറിന്റെ സ്വന്തം ദൈവസങ്കല്പം. കുന്നത്തൂര്‍ പാടി, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. റെജി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജു കെ ചുഴലി, ചന്ദ്രന്‍ നരിക്കോട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. മുയ്യം രാജന്‍ എഴുതിയ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകരുന്നു.

എഡിറ്റിങ്-രാജേഷ് ടി വി,ആര്‍ട്ട്-മധു വെള്ളാവ്, മേക്കപ്പ്-വിജേഷ്,പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്സ്‌ക്യുട്ടിവ്- വിനോദ്കുമാര്‍ കയ്യം, ചമയം-ബാലചന്ദ്രന്‍ പുതുക്കുടി, കോറിയോഗ്രാഫി- സന്തോഷ് കരിപ്പൂല്‍, സ്റ്റില്‍സ്-വിനോദ് പ്ലാത്തോട്ടം, രാജേഷ് കാഞ്ഞിരങ്ങാട്,പരസ്യകല-എംപീസ്, വിതരണം-കാമധേനു, ആശയം-പി പി ബാലകൃഷ്ണന്‍ പെരുവണ്ണാന്‍. മെയ് രണ്ടാംവാരം ‘ ശ്രീ മുത്തപ്പന്‍ ‘ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.

Ajay

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago