ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് ശ്രീദേവി. താരത്തിന്റെ അകാല വേര്‍പാട് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണ്. സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിയായി.
90കളില്‍ പല പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലവും താരമൂല്യവും ബോക്സ് ഓഫീസ് വിജയവും ശ്രീദേവിയ്ക്കൊപ്പമായിരുന്നു. ശ്രീദേവി മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു നടി.
സിനിമാ ജീവിതം പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ ശ്രീദേവിയുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങള്‍ ശ്രീദേവിക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറിനൊപ്പമായിരുന്നു.
വിവാഹിതനായി രണ്ട് കുട്ടികളുടെ അച്ഛനായിരിക്കെയാണ് ബോണി കപൂര്‍ ശ്രീദേവിയെ പ്രണയിക്കാന്‍ തുടങ്ങിയത്. ശ്രീദേവിയുടെ മരണം വരെ ഇവരുടെ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോയിരുന്നു.
ജീവിതത്തിലെ പല രസകരമായ നിമിഷങ്ങളും ബോണി കപൂര്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. അത്തരത്തിലൊരു കാര്യമാണ് ശ്രീദേവി ബോണി കപൂറുമായി മൂന്ന് മാസം മിണ്ടിയിട്ടില്ല എന്നത്. 2017ലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
2017 ല്‍ പുറത്തിറങ്ങിയ തന്റെ ‘aav’ എന്ന സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി മൂന്ന് മാസം ബോണി കപൂറുമായി മിണ്ടിയില്ലായിരുന്നു എന്നാണ് ശ്രീദേവി പറഞ്ഞത്. ബോണി കപൂര്‍ തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും.
‘മൂന്ന് മാസത്തോളം ഞാന്‍ ബോണി ജിയോട് ഭര്‍ത്താവെന്ന നിലയില്‍ സംസാരിച്ചിരുന്നില്ല. ഞാന്‍ അദ്ദേഹത്തോട് ഞാന്‍ രാവിലെ സെറ്റില്‍ ഗുഡ് മോര്‍ണിങ് പറയുകയും രാത്രി പാക്ക് അപ്പ് ചെയ്തതിന് ശേഷം ഗുഡ് നൈറ്റ് പറയുകയും മാത്രമാണ് ചെയ്തിരുന്നത്.
1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. 70-കളില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.
ശ്രീദേവി 1987ല്‍ ബോണിയുടെ ഇളയ സഹോദരന് അനില്‍ കപൂറിനൊപ്പം മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരിക്കുമ്പോഴാണ് അവരൊന്നിച്ച് സംസാരിക്കുന്നത്.
അവര്‍ പിന്നീട് 90കളില്‍ പ്രണയത്തിലാവുകയും 1996 ല്‍ വിവാഹിതരാവുകയും ചെയ്തു. 1997 മാര്‍ച്ച് 6ന് ആണ് ഇവര്‍ക്ക് മൂത്ത കുട്ടി ജാന്‍വി കപൂര്‍ ജനിക്കുന്നത്. 2000ല്‍ ഇവര്‍ക്ക് രണ്ടാമത്തെ മകള്‍ ഖുഷി കപൂറും ജനിച്ചു. 2018 ഫെബ്രുവരി 24 ന് ദുബായില്‍ വച്ചായിരുന്നു ശ്രീദേവി അന്തരിച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…