നീ എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നത്, റെബേക്കയോട് പൊട്ടിത്തെറിച്ച് ശ്രീജിത്ത്

Follow Us :

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് റബേക്ക സന്തോഷ്. കഴിഞ്ഞയിടെയായിരുന്നു താരത്തിന്റെ വിവാഹം.
സംവിധായകനായ ശ്രീജിത്താണ് താരത്തിന്റെ നല്ല പാതി. സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള ഒരു താരമാണ് റബേക്ക. ഇന്‍സ്റ്റാഗ്രാമിലും മറ്റും താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്.
വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. വിവാഹ സമയത്തും അതിനുശേഷവും താരം പങ്കുവെച്ച രസകരമായ വീഡിയോകള്‍ക്കെല്ലാം ആരാധകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം റീലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Rabecca with Sreejith
Rabecca with Sreejith

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് സ്ഥിരമായി ആക്സസ് കാര്‍ഡ് മറന്നു പോകാറുള്ള റെബേക്കയെ ശ്രീജിത്ത് വഴക്കിടുന്നതും രക്ഷപെടാന്‍ താരം മിന്നല്‍ മുരളിയെ വിളിക്കുന്നതുമാണ് വീഡിയോയില്‍ കാണാനാകുന്ന രസകരമായ രംഗം. ‘നീ എന്ത് തെമ്മാടിത്തരമാണ് കാണിക്കുന്നത്’ എന്ന് ശ്രീജിത്ത് ചോദിക്കുമ്പോള്‍ മുതല്‍ റബേക്ക മിന്നല്‍ മുരളിയെ മനസ്സില്‍ ധ്യാനിക്കുകയാണ്

എന്നതാണ് വീഡിയോയുടെ ഉള്ളടക്കം പറയുന്നത്. മിന്നല്‍ മുരളി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുള്ള ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് റബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ ഒട്ടേറെ രസകരമായ കമ്മന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.