കാക്കിക്കുള്ളിലെ കലാഹൃദമെന്ന് പറയുന്ന പോലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ പാട്ടാണ് ഇപ്പോൾ തരംഗമാകുന്നത്. ശ്രീജിത്ത് ഐപിഎസ് ആണ് ഗാനം ആലപിച്ചിട്ടുള്ളത്. അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ദ് സ്പോയിൽസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീജിത്ത് ഐപിഎസ് തന്റെ സ്വരമാധുര്യം നൽകിയത്. ‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും…’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു.
‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതും
അകന്നു പോകാൻ പതുങ്ങി നിന്നതും
ഉടഞ്ഞുപോയതുമടർന്നു മണ്ണിൽ
അമർന്നുപോയതുമുയിരാകുമ്പോൾ…’
എന്നിങ്ങനെയാണ് പാട്ടിന്റെ വരികൾ. സുനിൽ.ജി.ചെറുകടവ് വരികൾ കുറിച്ച പാട്ടിന് സിബു സുകുമാരൻ ആണ് ഈണമൊരുക്കിയത്. മഞ്ജിത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് സ്പോയിൽസ്’. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം ചിത്രം നിർമിക്കുന്നു. ആര്യ ആദി ഇന്റർനാഷനലിന്റെ ബാനറിൽ എം എ ജോഷി, മഞ്ജിത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാണ്. സതീഷ് കതിരവേൽ ആണ് ദ് സ്പോയിൽസിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ബിജിലേഷ്.കെ.ബി
അഖിൽ കവലൂർ, അക്ഷയ് ജോഷി, സജിത് ലാൽ, സന്തോഷ് കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു.ബി.കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് ദ് സ്പോയിൽസിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…