‘നാലാമതും വിവാഹിതനായി നടൻ ശ്രീജിത്ത് വിജയ് ‘ ; വിവാഹ ഫോട്ടോയുമായി നടൻ

രതിനിര്‍വേദം എന്ന സിനിമ രണ്ടാം തവണ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ പപ്പു ആയി തകർത്ത് അഭിനയിച്ച നടനാണ് ശ്രീജിത്ത് വിജയ്. പപ്പുവിന് ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളായി ശ്രീജിത്ത് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തി. ഇടയ്ക്ക് ടെലിവിഷന്‍ പരമ്പകളിലും സജീവമായിരുന്നു താരം. അടുത്ത കാലത്തായി നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ രീതിയിലാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുള്ളത്. ഭാര്യയുടെ കൂടെയുള്ള ഫോട്ടോകളൊക്കെ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ തന്റെ നാലം വിവാഹമാണെന്ന് പറഞ്ഞ് നടന്‍ പങ്കുവെച്ച ഒരു  പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. യഥാര്‍ഥ ഭാര്യയുടെ കൂടെയല്ലാതെ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം’.

എന്നാണ് പുതിയ ഫോട്ടോയുടെ ക്യാപ്ഷനായി ശ്രീജിത്ത് കുറിച്ചിരിക്കുന്നത്. നടന്റെ പോസ്റ്റും അതിന് നല്‍കിയ ക്യാപ്ഷനുമെല്ലാം ആരാധകര്‍ക്ക് പുതിയൊരു അവസരമായി. നടനെ കളിയാക്കിയും തമാശ പറഞ്ഞുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രങ്ങളൊന്നും തരണ്ടേതില്ല. കാരണം നിങ്ങള്‍ നല്ലൊരു ഭാര്യയെ കിട്ടിയതിലൂടെ ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. അടുത്ത കല്യാണത്തിന് വിളിക്കണമെന്നും, ഇക്കാര്യത്തില്‍ നല്ല ഭാവി കാണുന്നുണ്ട്. ശരിക്കും ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ നടന്റേത് യഥാര്‍ഥ കല്യാണമല്ലെന്നും അഭിനയിക്കുന്ന സീരിയലിലെയാണെന്നും സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മക്കിളിക്കൂട് കാണുന്നവര്‍ക്ക് അറിയാം. ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹമാണ് സീരിയലില്‍ നടക്കുന്നത്.

ഇതിന്റെ തിരക്കുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിട്ട് കാണിച്ച് കൊണ്ടിരിക്കുന്നത്. മുന്‍പും സീരിയലുകളില്‍ വിവാഹം കഴിച്ചിട്ടുള്ളത് കൊണ്ടാണ് ഇത്തവണ നാലാമത്തേതാണെന്ന് നടന്‍ സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് തുടങ്ങിയ സീരിയലുകളിലും ശ്രീജിത്ത് വിവാഹിതനാവുന്ന സീനില്‍ അഭിനയിച്ചിരുന്നു. കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തില്‍ നിന്നും വളരെ പെട്ടെന്നാണ് താരം പിന്മാറിയത്. അതിന് ശേഷം മറ്റ് സീരിയലുകളിലേക്ക് മാറുകയായിരുന്നു. എന്തായാലും അമ്മക്കിളിയിലെ നന്ദനും ശരണ്യയ്ക്കും വലിയ ആരാധക പിന്‍ബലം തന്നെയാണുള്ളത്.  അതേസമയം യഥാർത്ഥ ജീവിതത്തിൽ അര്‍ച്ചന ഗോപിനാഥാണ് ശ്രീജിത്തിന്റെ ഭാര്യ. 2018 ലാണ് ശ്രീജിത്തും അര്‍ച്ചനയും തമ്മില്‍ വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും  പരിചയപ്പെടുന്നത്. പിന്നീടാണ്  ശ്രീജിത്തും അര്‍ച്ചനയും വിവാഹിതരാവുന്നത്. ശരിക്കും തങ്ങളുടെ വിവാഹാലോചന വന്നത് രസകരമായ വഴിയിലൂടെയാണെന്ന് മുന്‍പൊരിക്കല്‍ ശ്രീജിത്ത് വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്ത് വിജയ് എന്ന തന്റെ പേരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പലര്‍ക്കും മെസേജ് അയച്ചിരുന്നു. അങ്ങനൊരു മെസേജ് കിട്ടിയവരില്‍ ഒരാള്‍ അര്‍ച്ചനയായിരുന്നു. മെസേജ് കണ്ടതോടെ ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് മനസിലായ അര്‍ച്ചന ശരിക്കുള്ള എന്റെ പ്രൊഫൈലിലേക്ക് മെസേജ് അയച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് അത് കാണുന്നത്. പിന്നെ ആ പരിചയം സംസാരത്തിലേക്കും നേരില്‍ കാണുന്നതിലേക്കും എത്തി. ഒടുവില്‍ ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് നടന്‍ വിവാഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞത്.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago