ആ മരണം എന്നെ തകർത്തു..വിദേശത്ത് പോകാൻ കാരണം പറഞ്ഞ് സീരിയൽ നടി ശ്രീകല

എന്റെ മനസപുത്രി എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്രീകല മേനോൻ. വർഷണങ്ങളായി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. യുകെയിൽ ഭർത്താവിനും മകനുമൊപ്പമാണ് താരമിപ്പോൾ പാരമ്പരകളിലേക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും ഇതെല്ലം താൻ നിരസിക്കുകയാണെന്നാണ് വനിതക് നൽകിയ അഭിമുഖത്തിൽ ശ്രീകല പറയുന്നത്. നല്ല റോളുകൾ ഉപേക്ഷിക്കുമ്പോൾ വിഷമം തോന്നുമെങ്കിലും ഭർത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അത് താൻ നന്നായി ആസ്വദിക്കുന്നതും ഉണ്ട്. ‘അമ്മ മരിച്ചതിന് ശേഷമാണ് ഒന്നും വേണ്ടെന്ന തീരുമാനം എടുത്ത് യുകെയിൽ എത്തിയതെന്നും ഡിപ്രക്ഷനിലേക്ക് പോയതിനെക്കുറിച്ചും ശ്രീകല തുറന്ന് പറയുന്നു.

പണ്ടൊക്കെ എല്ലാവരും ഡിപ്രക്ഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇതൊക്കെ അത്ര കുഴപ്പം ആയിരുന്നോ എന്നാണ് തന്റെ വിചാരം ‘അമ്മ പോയ ശേഷം താൻ ആ വസ്തയിലേക്ക് എത്തി. ‘അമ്മ മരണശേഷം താനും മകനും ഒറ്റക്കായിരുന്നു. സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. മോനേം കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി തീയതി ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളിൽ പോയികഴിഞ്ഞാൽ വീട്ടിൽ താൻ ഒറ്റക്കായിരുന്നു.

ആ സമയത്ത് എല്ലാം വെറുതെ ഇരുന്ന് കരയണം എന്ന് തോന്നും ‘അമ്മ ഇല്ലാതെ ജീവിക്കണ്ടേ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെയെല്ലാം കുറെ തോന്നലുകൾ ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക് മറ്റാരോടും മനസ്സ് തുറക്കാൻ ആകില്ലായിരുന്നു. അത്ര അടുപ്പം ആയിരുന്നു അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളർന്ന പോലെ ആയിരുന്നു. മോനേം വിപിനെട്ടനേം ഓർത്താണ് പിടിച്ച് നിന്നത്. തനിക്ക് എല്ലാം ഉണ്ട് പക്ഷെ എന്തോ ഇല്ലെന്നുള്ള തോന്നൽ ആയിരുന്നു. അത് ആരോടും പറഞ്ഞ് ഫലിപ്പിക്കാൻ ആകുമായിരുന്നില്ല. ഒടുവിൽ വിപിനേട്ടനോട് കാര്യം പറഞ്ഞു. നീ ഇനി അവിടെ നിൽക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. തനിക്കിനി ഒറ്റക്ക് നിൽക്കാനാകില്ല ഭർത്താവും മകനും ഉള്ളപ്പോൾ സന്തോഷവതി ആണെന്നും ശ്രീകല വ്യക്തമാക്കി.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago