Film News

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു. ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീകാന്തിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമാക്കാരനായതിനാൽ തനിക്ക് വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. ആളുകൾ ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നെങ്കിൽ സിനിമാക്കാരന് കൊടുക്കില്ല എന്നാണ് തന്റെ അനുപം പങ്കുവെച്ചു കൊണ്ട് ശ്രകാന്ത് പറയുന്നത് . ഇതിനു ഉദാഹരണമായി തന്റെ ഭാര്യ ​ഗർഭിണിയായ സമയതുണ്ടായ കാര്യം ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു . വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ് എന്നും അതുകൊണ്ട് അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി. ഒരു വീട് നിശ്ചയിച്ചുവെന്നും വീട് കാണാൻ പോയപ്പോൾ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞുവെന്നും അത് കേട്ട് തനിക്ക് ഷോക്കായി എന്നുമാണ് ശ്രീകാന്ത് പറയുന്നത് . എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെൽഫി എടുക്കാനും സിനിമാക്കാർ വേണം.

എന്നാൽ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല. എന്താണ് പ്രശ്നം, രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു. എന്നിട്ടും വീട് തന്നില്ല . സിനിമാക്കാർ, വക്കീൽ, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നൽകാൻ മടിക്കുന്ന പ്രവണത പലർക്കുമുണ്ടെന്നും ശ്രീകാന്ത് പറയുന്നു.സിനിമാക്കാരാകുമ്പോൾ വീട്ടിൽ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്നൊക്കെയാണ വീട്ടുടമകൾ പറയുന്നത് . എന്നാൽ അത് തെറ്റായ ധാരണയാണെന്നും ശ്രീകാന്ത് പറയുന്നു. നൻപനിൽ വിജയ്ക്കൊപ്പം ഒരുിമിച്ച് അഭിനയിച്ചെങ്കിലും സംസാരിച്ച് ഏഴ് വർഷത്തോളമായെന്ന് ശ്രീകാന്ത് പറയുന്നു നല്ല ഓർമകളാണ് വിജയ്ക്കും തനിക്കും ഇടയിലുള്ളത് . എങ്കിലും സൗഹൃദം നിലനിർത്താൻ രണ്ട് പേരും ശ്രമിച്ചില്ല. നൻപൻ റിലീസ് ചെയ്ത കുറച്ച് കാലം നല്ല സൗഹൃദമുണ്ടായിരുന്നെന്നും ശ്രീകാന്ത് വ്യക്തമാക്കി.കുടുംബത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. മക്കളോടൊപ്പം താൻ സമയം ചെലവഴിക്കാറുണ്ട് എന്നാണ് ശ്രീകാന്ത് പറയുന്നതഗ്. താനും ഭാര്യയും അക്കാര്യം ബാലൻസ് ചെയ്യുന്നു. നടി ജ്യോതിക ഇക്കാര്യത്തിൽ മികച്ച ഉദാഹരണമാണ് എന്നും ശ്രീകാന്ത് ചൂണ്ടിക്കാണിക്കുന്നു. സൂര്യയും ജ്യോതികയും ഒരു സ്കൂൾ ഇവന്റും മിസ് ചെയ്യില്ല. പിടിഎ പ്രസിന്റായി പോലും അവർ സ്ഥാനം വഹിച്ചിട്ടുണ്ട്.

കുടുംബം നോക്കുന്ന കാര്യത്തിൽ അവർ നല്ല മാതൃകയാണെന്നും ശ്രീകാന്ത് പറയുന്നു.ചതുരം​ഗം എന്ന സിനിമയിലൂടെ തനിക്ക് വന്ന നഷ്ടത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. വളരെ നല്ല സിനിമയായിരുന്നു ചതുരംഗമെന്നും എന്നാൽ മോശം നിർമാതാവായതിനാൽ ആ സിനിമ നശിച്ചുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ . ആ സിനിമ റിലീസ് ചെയ്യാൻ താൻ കടം വാങ്ങി പണം കൊടുത്തിട്ടുണ്ട് . ആ വകയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും ശ്രീകാന്ത് തുറന്ന് പറഞ്ഞു. അതേസമയം തമിഴ് തെലുങ്ക് സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗമായി മാറിയ നടനാണ് ശ്രീകാന്ത്. ശ്രീ രാം എന്ന പേരിലാണ് ശ്രീകാന്ത് ടോളിവുഡിൽ അറിയപ്പെട്ടത്. തെലുങ്കിൽ ശ്രീകാന്ത് എന്ന പേരിൽ മറ്റൊരു നടനുള്ളത് കൊണ്ടാണ് പേര് മാറ്റിയത്. കൂടുതലും റൊമാന്റിക്, കുടുംബ ചിത്രങ്ങളാണ് ശ്രീകാന്തിനെ തേടി വന്നത്.

കെ ബാലചന്ദറിന്റെ ടെലി സീരീസിലൂടെയാണ് ശ്രീകാന്ത് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. 2002 ൽ റോജക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് അരങ്ങേറി. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ ശ്രീകാന്ത് നായകനായെത്തി. ഹിറ്റുകൾ ഒരു നിര തന്നെ സൃഷ്ടിക്കാൻ ശ്രീകാന്തിന് കഴിഞ്ഞു. എന്നാൽ വിജയ്, അജിത്ത് തുടങ്ങിയവരുടെ സൂപ്പർസ്റ്റാർ തരം​ഗം അലയ‌ടിച്ചപ്പോൾ ശ്രീകാന്ത് ഉൾപ്പെടെയുള്ള നടൻമാരുടെ ​ഗ്രാഫ് താഴ്ന്നു. പിന്നീട് സഹനായക വേഷമുൾപ്പെടെ ശ്രീകാന്ത് ചെയ്തിട്ടുണ്ട്. വലിയ അവസരങ്ങൾ ശ്രീകാന്തിന് നഷ്ടപ്പെട്ടിട്ടുണ്ട് മലയാളത്തിലും ഒരുപിടി സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 mins ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

3 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

4 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

6 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

8 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

9 hours ago