Film News

ഈ കലാമണ്ഡലം സത്യഭാമയെ ആ സ്ത്രീയുമായി താരതമ്യം ചെയ്യരുത്! ഈ നൂറ്റാണ്ടിലും  കലാരംഗത്ത് കലയിൽ കളർ കൊണ്ടുവരാൻ ആരെയും അനുവദിക്കരുത് ;ശ്രീകുമാരൻ തമ്പി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറൽ ആയ സംഭവമാണ് നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ എന്ന നർത്തകി  ജാതി അധിക്ഷേപം നടത്തിയത്.നിരവധി പ്രമുഖർ ഈ പ്രശ്നത്തിൽ വിമർശിച്ചു രംഗത്തു എത്തിയിരുന്നു, ഇപ്പോൾ ഗാനരചിയിതാവ് ശ്രീകുമാരൻ തമ്പി ഈ ഒരു പ്രശ്നത്തിൽ പ്രതികരിച്ചെത്തുകയാണ്, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ  ആരെയും അനുവദിച്ചുകൂടെന്ന് ശ്രീകുമാരൻ തമ്പി തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്,  യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്. ഞാൻ സംവിധാനം ചെയ്യ്ത ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിലെ   നൃത്ത സംവിധാനം ചെയ്യ്തത് ഈ മഹതിയാണ്,  അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ  ആ സത്യഭാമയുടെ ശിഷ്യരാണ്

ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.  രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ ശ്രീകുമാരൻ തമ്പി കുറിച്ച്

Suji