‘അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്’; പിന്തുണയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാവുമെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഒന്നും രണ്ടുമല്ല, ആറ് പേരാണ് ഒറ്റ ദിവസത്തില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചത്. ആ ബാച്ചിലെ ആദ്യ മത്സരാര്‍ഥിയായെത്തിയത് ഐടി പ്രൊഫഷണലും മോഡലുമായ അഭിഷേക് ജയദീപ് ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് ആയി കടന്നുവരുന്നത്.

തൃശൂര്‍ സ്വദേശിയായ അഭിഷേക് മൂന്ന് വര്‍ഷമായി പൂനെയിലാണ് താമസിക്കുന്നത്. ജോലിയ്‌ക്കൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഭിഷേക് ഒരു ഗേ ആണ്. തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് അച്ഛന് ഇതുവരെ അറിയില്ലെന്ന് അഭിഷേക് പറയുന്നു. ബിഗ് ബോസിലൂടെ അത് പ്രഖ്യാപിക്കുമ്പോള്‍ അച്ഛന്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. നന്നായി സംസാരിക്കാനും പെരുമാറാനുമുള്ള കഴിവ് കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമെന്നാണ് ബിഗ് ബോസ് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫാഷനോട് അഭിനിവേശം സൂക്ഷിക്കുന്ന ആളുമാണ് അഭിഷേക്. ഇപ്പോഴിതാ അഭിഷേകിനെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണെന്നാണ് ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

അഭിഷേക് ജയദീപ് എന്റെ സ്വന്തം പയ്യന്‍ ആണ്.
കൊറോണ കാലത്ത് ലൈവ് ഇടുമ്പോള്‍ ഒരു fake id ആയി അവന്‍ വന്നു കമന്റ് ഇട്ടു അങ്ങനെ തുടങ്ങിയ പരിചയം ആണ്.
സുടുവാവ , സുന , മമ്മി ഗിരിജ , മുള്ളന്‍ ചന്ദ്രപ്പന്‍ , ഞാന്‍ ഗന്ധര്‍വന്‍ , വിളക്ക് തട്ടി മരിച്ച മധുമക്കി , ചുക്കാമണി ജിബ്ബില്‍ കുടുങ്ങി മരിച്ചവന്‍ ഇങ്ങനെ എത്ര എത്ര fake id കള്‍ ആണ് എന്നോട് ദേഷ്യവും ആയി വന്നു നല്ല frnz ആയി മാറിയത്. ഇതുപോലെ വ്യത്യസ്തമായ ഒരു പേരും കൊണ്ട് വന്നു പിന്നീട് real ഐഡിയില്‍ കമ്പനി ആയത് ആണ് അഭിഷേക്.
എനിക്ക് ഇവന്‍ അനിയനെ പോലെ ആണ്.
സോ, നമ്മുടെ പയ്യനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക ??
All Kerala fake ids association (AKFA) president ആയ സുന കുത്തിച്ചത്ത സന യേ അടുത്ത തവണ bigbossil വിളിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം ????
അഭിഷേക് ഉപയോഗിച്ചിരുന്ന fake id യുടെ പേര് AKFA യില് ഞങള്‍ അന്നൗണ്‍സ് ചെയ്തിട്ട് ഉണ്ട് , ഞങ്ങളോട് ഒത്ത് ആ രഹസ്യം മണ്ണടിയും.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

21 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

41 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

59 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago