ആര്‍ജിവി വിളിച്ചിരുന്നു..അദ്ദേഹത്തിന് തന്നെ അഭിനയിപ്പിക്കാന്‍ തോന്നി, അതു ചോദിച്ചു!!

കഴിഞ്ഞ ദിവസങ്ങളായി സോഷ്യലിടത്ത് വൈറലാണ് മോഡലായ ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വഴിയാണ് ശ്രീലക്ഷ്മി വൈറലായത്. ആരാണ് ഈ പെണ്‍കുട്ടി എന്നുള്ള പോസ്റ്റും ശേഷം ആളെ കണ്ടെത്തി സിനിമാ ഓഫറും നല്‍കിയതും വൈറലായിരിക്കുകയാണ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ശ്രീലക്ഷ്മി. ഇപ്പോഴിതാ അപ്രതീക്ഷിതമായി എത്തിയ സന്തോഷത്തെ കുറിച്ച് പങ്കിടുകയാണ് ശ്രീലക്ഷ്മി.

തന്റെ പിറന്നാള്‍ ദിവസമാണ് ആര്‍ജിവിയുടെ പോസ്റ്റ് കണ്ടത്. തന്റെ ഫൊട്ടോഗ്രാഫറാണ് ആദ്യം എനിക്ക് രാം ഗോപാല്‍ വര്‍മ എന്നെ അന്വേഷിക്കുന്നു എന്ന പോസ്റ്റ് കാണിച്ചു തന്നത്. അപ്പോള്‍ അദ്ദേഹം ആരാണ് എന്ന് അറിയില്ലായിരുന്നു. പിന്നീടാണ് പ്രശസ്തനായ സംവിധായകനാണ് അദ്ദേഹമെന്നത് മനസ്സിലായത്. ഇത്രയും വലിയ സംവിധായകന്‍ എന്റെ പോസ്റ്റ് കണ്ടതിലും അതു പങ്കുവച്ചതിലുമൊക്കെ ഏറെ സന്തോഷമുണ്ട്.

ആര്‍ജിവി വിളിച്ചിരുന്നു. സംസാരിച്ചപ്പോള്‍ ഏറെ സന്തോഷമായി. സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ എന്നാണ് ആദ്യം ചോദിച്ചത്. എന്റെ സാരിയിലുള്ള ചിത്രങ്ങള്‍ കണ്ടാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അതില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് സിനിമയുടെ കഥ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ അതൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെടുന്ന കംഫര്‍ട്ടായിട്ടുള്ള സിനിമയാണെങ്കില്‍ അഭിനയിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശ്രീലക്ഷ്മി പറയുന്നു.

സംവിധായകന്റെ പോസ്റ്റ് വന്നതുമുതല്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു.
പക്ഷേ, അതൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല. അദ്ദേഹം എന്നെ ഫോഴ്‌സ് ചെയ്തിട്ടില്ല.
എന്ത് കാര്യത്തിലും നല്ലതും ചീത്തതും പറയുന്നവരുണ്ട്. അതുകൊണ്ട് അതൊന്നും എന്നെ ബാധിക്കില്ല.

എന്തിനാണ് മോശപ്പെട്ട കമന്റുകളൊന്നും അറിയില്ല. അദ്ദേഹത്തിന് സിനിമയില്‍ തന്നെ അഭിനയിപ്പിക്കണമെന്നു തോന്നി, അതു ചോദിച്ചു. അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു.

അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മോണോആക്ട് നാടകം എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച നടിയായിരിന്നു. പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതു കൊണ്ട് അഭിനയത്തിലേക്കൊന്നും പോയില്ല. ടീച്ചറാവുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ഇപ്പോള്‍ പിജിക്ക് പഠിക്കുകയാണ് ശ്രീലക്ഷ്മി.

ഒരു വര്‍ഷം മുമ്പാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായത്. അഭിനയിക്കാന്‍ ഇഷ്ടമുള്ളതുകൊണ്ട് റീല്‍സ് വിഡിയോകള്‍ ചെയ്തു. സിനിമ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്താണ് ആദ്യം വിഡിയോ ചെയ്തത്. എന്റെ കണ്ണ് ഫോക്കസ് ചെയ്താണ് കൂടുതലും വിഡിയോകള്‍ ചെയ്തത്. ‘പ്രേമം’ സിനിമയിലെ മലര്‍ മിസിന്റെ വീഡിയോ ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ശേഷം നിരവധി ഫോട്ടോ ഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്.

മോഡല്‍ ആകുമെന്നോ നടിയാകുമെന്നോ താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇഷ്ടമുള്ളതുകൊണ്ട് ഫോട്ടോഷൂട്ടുകള്‍ ചെയ്തു. സാരിയാണ് കൂടുതല്‍ ഇഷ്ടം. അതാണ് കംഫര്‍ട്ടബിള്‍. ഇനിയും ഫോട്ടോഷൂട്ടുകള്‍ തുടരുമെന്നും ശ്രീലക്ഷ്മി പറയുന്നു.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

58 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago