ശ്രീലക്ഷ്മി അല്ല ഇനി ആരാധ്യ!!! ആര്‍ജിവി ചിത്രം ‘സാരി’യുടെ ഫസ്റ്റ് ലുക്ക്

സാരീ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ മനം കവര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി സതീഷ്. സാരി ഫോട്ടോകള്‍ കണ്ടാണ് ആര്‍ജിവി മോഡലിനെ അന്വേഷിച്ചിറങ്ങിയത്. ആ അന്വേഷണവും ഒടുവില്‍ ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയെ കണ്ടെത്തിയത്. നേരിട്ട് തന്നെ ആര്‍ജിവി ശ്രീലക്ഷ്മിയെ വിളിച്ച് ബോളിവുഡിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു.

താന്‍ കണ്ടതില്‍ വച്ച് സാരിയില്‍ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി എന്നാണ് ആര്‍ജിവി പറഞ്ഞത്. പിന്നാലെ സാരി എന്ന പേരില്‍ സിനിമയെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ശ്രീലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുകയാണ് ആര്‍ജിവി. അന്താരാഷ്ട്ര സാരി ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

സാരി എന്നാണ് സിനിമയുടെ പേര്. സാരിയിലുള്ള ശ്രീലക്ഷ്മിയാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആര്‍ജിവിയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീലക്ഷ്മിയുടെ വൈറല്‍ സാരീ വീഡിയോ പകര്‍ത്തിയ ആഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. അതേസമയം സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയിട്ടുണ്ടെന്നും ആര്‍ജിവി പങ്കുവച്ചു. ഇനി മുതല്‍ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്ന പേരിലാകും അറിയപ്പെടുക. സോഷ്യല്‍ മീഡിയയിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago