Categories: Film News

കൊഴികടയിൽ പോയി തൂക്കം അനുസരിച്ച് ഏത് കോഴിയെ മേടിക്കണം എന്ന ഏർപ്പാട് പോലെയാണ് പെണ്ണുകാണൽ ശ്രീലക്ഷ്മി അറക്കൽ !

ഒരുപാട് വിവാദപ്രസ്താവനകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി അറക്കല്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എല്ലാ വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി മാറാറുമുണ്ട്. ഇതിനെ തുടര്‍ന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്. എന്നാല്‍ എന്ത് സംഭവിച്ചാലും ശ്രീക്ഷ്മിയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്‌നമല്ല. ഇപ്പോഴിതാ പെണ്ണുകാണൽ രീതിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി, പെണ്ണുകാണൽ ഒക്കെ എന്ത് അറു ബോറൻ ചടങ്ങ് ആണ്. എത്ര പറഞ്ഞിട്ടും അതിനു ഒന്നും ഒരു മാറ്റവും ഇല്ല. കൊഴികടയിൽ പോയി തൂക്കം അനുസരിച്ച് ഏത് കോഴിയെ മേടിക്കണം എന്ന ഏർപ്പാട് പോലെയാണ് പെണ്ണുകാണൽ. സോഷ്യൽ മീഡിയ and contacts ഇത്രയധികം വളർന്ന നാട്ടിൽ , പെണ്ണുങ്ങൾക്ക് എല്ലാം education കിട്ടിയ നാട്ടിൽ ഇന്നും നിലനിന്നു പോകുന്ന പ്രാകൃതമായ ആചാരം; അതാണ് പെണ്ണ് കാണൽ. ചായ ഒക്കെ കൊണ്ടുകൊടുക്കാൻ ഇത് എന്താ ചായക്കട ആണോ… എൻ്റെ ഒരു സുഹൃത്ത് പറയുന്നു അവളെ 30 പേര് പെണ്ണ് കണ്ടൂ എന്ന്. ഈ 30 പേരും വരുമ്പോൾ പ്രദർശന വസ്തു ആയിട്ട് അവള് പോയി നിക്കണം. പെണ്ണുകാണൽ ചടങ്ങിന് ബുദ്ധിയും ബോധവും കുറവുള്ള എൻ്റെ 20ആം വയസ്സിൽ ഞാനും ഒരിക്കൽ പോയിട്ടുണ്ട്. ഒരു കസിൻ്റെ കൂടെ. ഓ.. മൈ ഗോഡ്.

ഇതിലും വൃത്തികെട്ട ഒരു പരിപാടി വേറെ ഇല്ല. പെണ്ണിൻ്റെ മുഖം , മുടി, മുടിയുടെ സ്ട്രക്ചർ, മുലയുടെ വലിപ്പം , കുണ്ടിയുടെ വലിപ്പം, കളർ ഇതൊക്കെ ആണ് പ്രായമായവർ നോക്കുന്നത് എന്ന് അതോടെ എനിക്ക് മനസ്സിലായി. പെണ്ണിന് ഒരു വോയിസ് പോലും ഇല്ല പെണ്ണുകാണലിന്. ആത്മാഭിമാനം ഉള്ള ഒരു പെണ്ണും പെണ്ണുകാണൽ ചടങ്ങിന് നിന്ന് കൊടുക്കില്ല. ആത്മാഭിമാനം ഉള്ള ഒരു ആണും പെണ്ണുകാണാൻ പോകില്ല. പരിചയം ഇല്ലാത്ത ആണുങ്ങളോട് മിണ്ടാൻ പാടില്ല ചിരിക്കാൻ പാടില്ല, പക്ഷേ ഒരു ദിവസം കണ്ടവന് പെണ്ണിനെ കെട്ടിച്ചു കൊടുക്കാം അതാണ് ഇവിടുത്തെ system. പ്രേമിക്കുന്ന ആൾക്കാർ വരെ പെണ്ണുകാണൽ ചടങ്ങ് ചുമ്മാ വെക്കും. അത് എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പെണ്ണുകാണൽ ചടങ്ങ് ആണ് ജാതി system ഇത്ര സ്ട്രോങ്ങ് ആക്കി നിർത്തുന്ന വേറെ ഒരു factor. ഒരേ ജാതിയിൽ പെട്ട പെണ്ണുങ്ങളും ആണുങ്ങളും ആയിരിക്കും മിക്കവാറും കല്യാണം കഴിക്കുക/ പെണ്ണുകാണാൻ ചെല്ലുക. (എന്തിന്?) ഇത്രേം അറുബോറൻ ചടങ്ങിന് ഒക്കെ നിന്ന് കൊടുക്കാതെ സ്വന്തം ഇഷ്ടമുള്ള പങ്കാളിയെ കണ്ടുപിടിച്ചു ജീവിക്കാൻ നോക്ക്. ലൈഫ് സന്തോഷം ഉള്ളതാകും.

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

11 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

13 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

14 hours ago