കുടുംബത്തിന് ചീത്തപ്പേര് കിട്ടുമെന്നോർത്ത് അവൾ എല്ലാം സഹിച്ചു

നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകരെ കുടു കൂടാ ചിരിപ്പിച്ച താരമാണ് കൽപ്പന. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. ഒരു നടിക്ക് കോമഡി ഇത്ര അനായസമായി ചെയ്യാൻ കഴിയുമോ എന്നോർത്ത് പ്രേക്ഷകർ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. ഹാസ്യ താരങ്ങൾ ആയ ജഗതി ശ്രീകുമാറിനും കലാഭവൻ മണിക്കും ഇന്നസെന്റിനും എല്ലാം ഒപ്പത്തിനൊപ്പം കോമഡി ചെയ്തു ഭലിപ്പിച്ച താരം വളരെ പെട്ടന്ന് ആയിരുന്നു പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. കോമഡി മാത്രമല്ല, ഏത് തരാം വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എന്നാൽ സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ച് കൊണ്ടാണ് കല്പ്പനയുടെ വിയോഗവാർത്ത പുറത്ത് വന്നത്. കൽപ്പന മരണപെട്ടിട്ട് വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും താരത്തിന്റെ വിയോഗം ഇന്നും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കല്പനയെ കുറിച്ച് താരത്തിന്റെ അമ്മയും മകളും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നെടുന്നത്.

തങ്ങൾക്കും ഇത് വരെ കൽപ്പന പോയി എന്ന് വിശ്വസിക്കാൻ പറ്റിയിട്ടില്ല എന്നാണ് ഇവർ പറയുന്നത്. ‘അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത് എന്നാണ് കല്പ്പനയുടെ മകൾ ശ്രീമയി പറയുന്നത്. കല്പനയെ കുറിച്ച് പറയാൻ ഒരുപാട് വിശേഷങ്ങൾ ആണ് ശ്രീമയിക് ഉണ്ടായിരുന്നത്. അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് ശ്രീമായി കല്പനയെ കണ്ടിരുന്നത്. മീനു എന്നാണ് ഞാൻ അമ്മയെ വിളിച്ചിരുന്നത് എന്നാണ് ശ്രീമായി പറയുന്നത്. ഒരുപാട് കാര്യങ്ങൾ ‘അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ലോകത്തിൽ ഏറ്റവും ആദ്യം നമുക്ക് വേണ്ടത് ഗുരുത്വവും ബഹുമാനവും ആണെന്നാണ് ‘അമ്മ എനിക് പാടിപ്പിച്ച് തന്നത്. ഒരാളെ കാണുമ്പോൾ എങ്ങനെ ബഹുമാനിക്കണം എന്നും ആരെ കൊണ്ട് അഹങ്കാരി എന്ന് പറയിപ്പിക്കരുത് എന്നും ‘അമ്മ പറഞ്ഞു തരാറുണ്ടായിരുന്നു എന്നും ശ്രീമായി പറഞ്ഞു.

കല്പനയുടെ അമ്മയ്ക്കും താരത്തിനെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ബാക്കി ഉണ്ടായിരുന്നു. ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയതെന്ന് എന്നും അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു എന്നും താരത്തിന്റെ ‘അമ്മ പറഞ്ഞു. വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചെന്നും വിവാഹമോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നത് എന്നും താരത്തിന്റെ മാതാവ് പറഞ്ഞു.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

1 day ago