ശ്രീ മുത്തപ്പന്റെ അനുഗ്രഹത്തോടെ മണിക്കുട്ടന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്!!

Follow Us :

ആചാരാനുഷ്ടാനങ്ങളോടെ നടന്ന ശ്രീ മുത്തപ്പന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു. ആചാര വിധിപ്രകാരം ശ്രീ മുത്തപ്പന്‍ വെള്ളാട്ടം നടത്തിക്കൊണ്ടാണ് മുത്തപ്പന്റെ കഥ പറയുന്ന ‘ശ്രീ മുത്തപ്പന്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്.

ശ്രീ മുത്തപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്. ശ്രീ മുത്തപ്പന്റെ സാന്നിദ്ധ്യത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ ഓഡിയോ പുറത്തിറക്കി. സിനിമയില്‍ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടന്‍ ടീസര്‍ പുറത്തിറക്കി.

മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും മലകയറ്റത്തോടെയുമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് ചെയ്തത്. ജോയ് മാത്യു, അശോകന്‍, അനുമോള്‍, സച്ചു അനീഷ്, ഷെഫ് നളന്‍, കോക്കാടാന്‍ നാരായണന്‍,വിനോദ് മൊത്തങ്ങ,കൃഷ്ണന്‍ നമ്പ്യാര്‍, രാജേഷ് വടക്കാഞ്ചേരി, ഉഷ പയ്യന്നൂര്‍, അക്ഷയ രാജീവ്, ബേബി പൃഥി രാജീവ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം റെജി ജോസഫാണ് നിര്‍വഹിക്കുന്നത്. ബിജു കെ ചുഴലിക്കൊപ്പം സംഭാഷണവും തിരക്കഥയും മുയ്യം രാജനുമാണ് നിര്‍വഹിക്കുന്നത്. സച്ചു അനീഷാണ് ചിത്രം നിര്‍മിക്കുന്നത്.

ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാക്കുന്നത്. കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ആര്‍ട്ട് മധു വെള്ളാവ്, മേക്കപ്പ് പീയൂഷ് പുരുഷു, സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.