ആചാരാനുഷ്ടാനങ്ങളോടെ നടന്ന ശ്രീ മുത്തപ്പന് സിനിമയുടെ ഓഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു. ആചാര വിധിപ്രകാരം ശ്രീ മുത്തപ്പന് വെള്ളാട്ടം നടത്തിക്കൊണ്ടാണ് മുത്തപ്പന്റെ കഥ പറയുന്ന ‘ശ്രീ മുത്തപ്പന്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്.
ശ്രീ മുത്തപ്പന് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ചന്ദ്രന് നരിക്കോടാണ്. ശ്രീ മുത്തപ്പന്റെ സാന്നിദ്ധ്യത്തില്‍ സംഗീത സംവിധായകന് രമേശ് നാരായണന് ഓഡിയോ പുറത്തിറക്കി. സിനിമയില്‍ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടന് ടീസര്‍ പുറത്തിറക്കി.
മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും മലകയറ്റത്തോടെയുമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് ചെയ്തത്. ജോയ് മാത്യു, അശോകന്, അനുമോള്‍, സച്ചു അനീഷ്, ഷെഫ് നളന്, കോക്കാടാന്‍ നാരായണന്,വിനോദ് മൊത്തങ്ങ,കൃഷ്ണന് നമ്പ്യാര്‍, രാജേഷ് വടക്കാഞ്ചേരി, ഉഷ പയ്യന്നൂര്‍, അക്ഷയ രാജീവ്, ബേബി പൃഥി രാജീവ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം റെജി ജോസഫാണ് നിര്‍വഹിക്കുന്നത്. ബിജു കെ ചുഴലിക്കൊപ്പം സംഭാഷണവും തിരക്കഥയും മുയ്യം രാജനുമാണ് നിര്‍വഹിക്കുന്നത്. സച്ചു അനീഷാണ് ചിത്രം നിര്‍മിക്കുന്നത്.
ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന് ചരിതം സിനിമയാക്കുന്നത്. കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ആര്‍ട്ട് മധു വെള്ളാവ്, മേക്കപ്പ് പീയൂഷ് പുരുഷു, സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…