നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്‍പില്‍! സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം!

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. അഭിമുഖത്തില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നും അസഭ്യവര്‍ഷം നടത്തി എന്നുമായിരുന്നു അവതാരകയുടെ പരാതി. കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്നത്. സംഭവത്തില്‍ നടനെ ചോദ്യം ചെയ്യുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടന്‍ യാതൊരു പ്രകോപനവുമില്ലാതെ തെറി വിളിച്ചെന്നും മോശമായി പെരുമാറി എന്നും അവതാരക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു..

അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായേക്കും. അതേസമയം, സംഭവത്തില്‍ തന്റെ ഭാഗം തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസിയും രംഗത്ത് വന്നിരുന്നു. താന്‍ ആരേയും തെറി വിളിച്ചിട്ടില്ലെന്നും.. തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന രീതിയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാഥ് ഭാസി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറഞ്ഞിരുന്നു.

എന്റെ ഭാഗത്താണ് തെറ്റ് എങ്കില്‍ ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു എന്നും നടന്‍ പറഞ്ഞിരുന്നു. ഇതിനിടെ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നം ചട്ടമ്പി എന്ന സിനിമയേയും മോശമായി ബാധിച്ചതായി സംവിധായകന്‍ അറിയിച്ചു..

ഒരാളുടെ മേലുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല ചെയ്യരുത് എന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.

B4blaze News Desk

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

1 hour ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago