മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശ്രീനാഥ് ഭാസി. അടുത്തിടെയാണ് ശ്രീനാഥ് ഭാസിയ്ക്കും നടന് ഷെയ്ന് നിഗമിനും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്. താരങ്ങളുമായി ഇനി സഹകരിക്കില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.
ശ്രീനാഥ് ഭാസി സിനിമ ചെയ്യാമെന്ന ഉറപ്പില്‍ മുപ്പത് ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നും, ഷൂട്ടിംഗ് സെറ്റില്‍ കൃത്യമായി എത്തുന്നില്ല എന്നും തുടങ്ങി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ശ്രീനാഥ് ഭാസി സിനിമയ്ക്ക് വേണ്ടി താന്‍ കൈപ്പറ്റിയ 30 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് നിര്‍മാതാക്കളുടെ സംഘടനയോട് സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
കൈപ്പറ്റിയ മുപ്പത് ലക്ഷം രൂപയും ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും നടന് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, നടന് താര സംഘടനയായ അമ്മയില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതുകാരണം അംഗത്വം നല്‍കില്ലെന്നായിരുന്നു തീരുമാനം. ആദ്യം നിര്‍മാതാക്കളുമായി ഒത്തുതീര്‍പ്പില്‍ എത്തണമെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാകുന്നതോടെ ഭാസിയ്ക്കും അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…