‘ശ്രീനിയേട്ടൻ മരണം കണ്ട് കിടക്കുമ്പോൾ പറഞ്ഞ ധ്യാനിൻറെ കോമഡി വേദനിപ്പിച്ചു’; തുറന്ന് പറഞ്ഞ് ശ്രീനിവാസന്റെ ഭാര്യ

താൻ അഭിനയിച്ച സിനിമകളെക്കാള്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ വൈറലായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഏതൊക്കെ സിനിമകളുടെ പ്രമോഷന്റെ ഭാഗമായിട്ടാണോ ധ്യാന്‍ അഭിമുഖങ്ങള്‍ നല്‍കിയത്, ആ സിനിമകള്‍ അത്രയ്ക്ക് റീച്ച് നേടിയിട്ടില്ലെങ്കിലും ധ്യാനിന്റെ അഭിമുഖങ്ങള്‍ വൈറലാവാറുണ്ട്. അഭിമുഖങ്ങളില്‍ ആരെയും കൂസാത്ത തരമുള്ള തുറന്നു പറച്ചിലുകളും, നിഷ്‌കളങ്ക മറുപടിയുമാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. അത്രയ്ക്ക് അധികം റീച്ച് പല അഭിമുഖങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന്റെ ഈ സ്വഭാവം  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. ശ്രീനിവാസന്റെ ഒരു അഭിമുഖങ്ങില്‍ വന്നിരുന്ന്, അവതാരികയുടെ ചോദ്യത്തിന് അച്ഛനിരിക്കെ തന്നെ കിടിലന്‍ മറുപടി പറയുന്ന ചെറിയ പ്രായത്തിലുള്ള  ധ്യാനിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ആ അഭിമുഖത്തിലാണ് നവ്യ നായരോട് തോന്നിയ ഇഷ്ടത്തെ കുറിച്ചൊക്കെ ധ്യാന്‍ തുറന്ന് സംസാരിച്ചത് അഭിമുഖങ്ങളില്‍ ധ്യാനിന്റെ കോമഡികള്‍ കേള്‍ക്കുന്നവര്‍ക്ക് ഭയങ്കര തമാശയാണെങ്കിലും അതിന് ഇരയാകുന്ന വീട്ടുകാര്‍ക്ക് അത് പലപ്പോഴും വേദനയുള്ള കാര്യമായിരുന്നു. തന്റെ കോമഡിയ്ക്ക് ഭാര്യയെയും അച്ഛനെയും അമ്മയെയും എല്ലാം ധ്യാന്‍ ഇരയാക്കിയിട്ടുണ്ട്. ധ്യാനിന്റെ അത്തരം അഭിമുഖങ്ങളൊന്നും തനിക്കിഷ്ടമല്ല എന്ന് ശ്രീനിവാസന്‍ പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും.  മകന്റെ അഭിമുഖങ്ങളില്‍ തന്നെ വേദനിപ്പിച്ച ഒരു അഭിമുഖത്തെ കുറിച്ച് പറയുമ്പോള്‍ വിമലയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ടയ്ക്ക് ഓഡറ് ചെയ്തു എന്ന് പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ. അതിന് ശേഷം ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ല എന്നാണ് വിമല പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ ആ കഥ പറച്ചില്‍. ‘അച്ഛനായ ശ്രീനിവാസന്  രണ്ടാമത് അസുഖം വന്ന സമയത്ത് അല്പം ക്രിട്ടിക്കല്‍ ആയിരുന്നുവെന്നും  ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നുവെന്നും ഈ അഭിമുഖത്തിൽ ധ്യാൻ പറയുന്നു. ഡോക്ടര്‍ എല്ലാം പറഞ്ഞു കേട്ട വിഷമത്തിലായിരുന്നു താനും  ഏട്ട ശ്രീനിവാസനും .

അപ്പോഴേക്കും ഏട്ടനും ചെന്നൈയില്‍ നിന്ന് എത്തിയിരുന്നു. അതുവരെ രണ്ടുപേരും  ഒന്നും കഴിച്ചിരുന്നില്ല എന്നും  കഴിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അമ്മ നീ ഒരു പൊറോട്ടയും ബീഫ് ഫ്രൈയും ഓഡറ് ചെയ്യ് എന്ന് പറഞ്ഞു’ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. അമ്മയുടെ പല കോമഡികളുണ്ട്, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ധ്യാനും അഭിമുഖം ചെയ്യുന്ന ആളും ആര്‍ത്ത് ചിരിയ്ക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ തന്നെ വേണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന് ചോദിച്ചപ്പോള്‍, ഇപ്പഴല്ലേടാ കഴിക്കാന്‍ പറ്റൂ എന്ന് അമ്മ പറഞ്ഞതായും ധ്യാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.  എന്നാല്‍ ആശുപത്രിയില്‍ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്ന് ധ്യാനിന്റെ  അമ്മ  വിമല പറയുന്നു. വീട്ടില്‍  പൊറോട്ട കയറ്റാറില്ല എന്നും  ശ്രീനിവാസന  മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ല എന്നും വിമല പറയുന്നു . മക്കളെയും അത് കഴിക്കാന്‍ സമ്മതിക്കാറില്ല. എപ്പോഴെങ്കിലും പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്. അങ്ങനെ എപ്പോഴോ, എവിയോ പോകുമ്പോള്‍ പറഞ്ഞിരിക്കാം. പക്ഷെ അത് ശ്രീനിയേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴല്ല എന്ന് വിമല ശ്രീനിവാസന്‍ പറയുന്നു.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

36 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago