പത്ത് വര്‍ഷത്തിന് ശേഷം ‘വിജയനെ’ വീട്ടിലെത്തി കണ്ട് ‘ശ്യാമള’!!

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസനും ശ്യാമളയും ഒന്നിച്ചെത്തിയ ചിത്രത്തിലെ നര്‍മ്മ നിമിഷങ്ങള്‍ എപ്പോഴും പൊട്ടിച്ചിരി നിറയ്ക്കുന്നതാണ്. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. വിജയനായെത്തിയ ശ്രീനിവാസനും ശ്യാമളയായെത്തിയ സംഗീതയും ആരാധകമനസ്സില്‍ ഇടംപിടിച്ചവരാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സിനിമയിലേക്ക് മടങ്ങിയെത്തിയതും ശ്രീനിവാസന്റെ നായികയായിട്ടാണ്. 2014ലിറങ്ങിയ നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതയുടെ തിരിച്ചുവരവ്.

ഇപ്പോഴിതാ നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും സംഗീതയും കണ്ടുമുട്ടിയിരിക്കുകയാണ്. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു സംഗീത.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ ഫോണില്‍ ശ്രീനിവാസനുമായി സംഗീത സംസാരിച്ചു. ഉടന്‍ തന്നെ ശ്രീനിവാസനെ കാണാനും ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് കണ്ടനാട് പാലാഴി വീട്ടിലുള്ള ശ്രീനിവാസനെ സംഗീത വീട്ടിലെത്തി സന്ദര്‍ശിച്ചു. ശ്രീനിവാസനോട് അസുഖത്തെപ്പറ്റിയും സിനിമയെപ്പറ്റിയെല്ലാം സംസാരിച്ചു. അരമണിക്കൂറിലധികം ശ്രീനിവാസനൊപ്പം വീട്ടില്‍ ചെലവഴിച്ചു. ‘വിജയ നും’ വിമലയും പരസ്പരം കൈവീശി കാണിച്ചാണ് പാലാഴി വീട്ടില്‍ നിന്ന് സംഗീത യാത്ര പറഞ്ഞിറങ്ങിയത്.

വിവാഹ ശേഷം അഭിനയരംഗം വിട്ട സംഗീതയെ ശ്രീനിവാസന്‍ നിര്‍ബന്ധപൂര്‍വ്വമാണ് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശ്രീനിവാസന്‍ വിളിച്ചാല്‍ തനിക്കു ഒഴിവാക്കാന്‍ കഴിയില്ലെന്ന് അന്നേ സംഗീത പറഞ്ഞിരുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

42 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago