Malayalam Article

ഇത് ശ്രീറാമിന് ആദ്യവിവാഹവും രേണുവിന് രണ്ടാമത്തേതും…പ്രണയം അതീവ രഹസ്യമായി

മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ മറച്ചുകൊണ്ട് തികച്ചും രഹസ്യമായാണ്
ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായത്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അതീവ രഹസ്യ പ്രണയ മായിരുന്നു ഇരുവരുടേതും. ആര്‍ക്കും ഒരു സംശയത്തിനും ഇട നല്‍കിയില്ലെന്നു മാത്രമല്ല വിവാഹ വാര്‍ത്ത പുറത്തെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇക്കാര്യം അറിയുന്നത്.

ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എം. ബി. ബി. എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യ വിവാഹം. എം. ബി. ബി. എസ് ബിരുദത്തിന് ശേഷമാണ് ശ്രീറാമും രേണുവും സര്‍വീസിലെത്തുന്നത്.

ചോറ്റാനിക്കരയിലെ കാറ്റാടി ഇവന്റ്സ് സെന്ററിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ ആരും കയറുന്നില്ലെന്ന് ഉറപ്പിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മൂന്നാര്‍ കൈയേറ്റങ്ങളൊഴുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിലായിരുന്നു ശ്രീറാമിന് കേരളം കൈയടിച്ചത്.

അങ്ങനെ, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമന്‍ വളരെ പെട്ടെന്നു തന്നെ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറി.


എം ബി ബി എസ് ബിരുദം നേടിയതിനുശേഷമാണ് ശ്രീറാമും രേണുവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത്. 2012 ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്.

ഇതിനിടെ അനിഷ്ട സംഭവങ്ങളും ഉണ്ടായി, ദേവികുളം സബ്കളക്ടറായിരിക്കെ 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത് ഏറെ വിവാദമായിരുന്നു. അന്നു മുതല്‍ മാധ്യമ പ്രവര്‍ത്തകരുടെ കണ്ണിലെ കരടായി ശ്രീറാം വെങ്കിട്ട രാമന്‍.

അടുത്ത ദിവസങ്ങളില്‍ വാട്‌സാപ്പിലൂടെ ഇരുവരും വിവാഹക്കാര്യം അറിയിച്ചെപ്പോഴാണ് ഇവരോട് അടുപ്പുമുള്ള ഐ.എ.എസുകാര്‍ പോലും ഇക്കര്യം അറിഞ്ഞത്. ഇവരും സംഗതി രഹസ്യമാക്കി തന്നെ വെച്ചു. എന്നാല്‍, ഇവരോടും ഇരുവരും പ്രണയ കാര്യം അറിയിച്ചിരുന്നില്ല.

Vishnu