ശ്രീരംഗ സുധ മലയാളത്തിലേക്ക്, ഒപ്പം ലിച്ചിയും സുപ്രധാന വേഷത്തിൽ; തേരി മേരി ഷൂട്ടിം​ഗ് ആരംഭിച്ചു

ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ സുധയാണ് നായികയായി മലയാളത്തിലേക്കു എത്തുന്നത്.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ, സമീർ ചെമ്പയിൽ, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അലക്സ് തോമസ്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. ബബിതാ ബാബു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പു അടിച്ചു.

അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ് നടത്തിയത്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ടു യുവാക്കളുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്. ഇവർക്കിടയിൽ നിലനിന്നു പോന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്.

അന്നാ രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിതാ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം കൈലാസ് മേനോൻ. അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കരിമുട്ടം. ഛായാഗ്രഹണം. ബിബിൻ ബാലകൃഷ്ണൻ. എഡിറ്റിംഗ് എം. എസ്. അയ്യപ്പൻ. കലാസംവിധാനം സാബു റാം. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യൂം വെങ്കിട്ട് സുനിൽ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സുന്ദർ എൽ, ശരത് കുമാർ. കെ. ജി. ക്രിയേറ്റീവ് ഡയറക്ടർ വരുൺ.ജി.പണിക്കർ പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻഉദിയൻകുളങ്ങര, സുജിത്.വി.എസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ശാലു പേയാട്. വർക്കല കോവളം, തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിൻ്റെ ഷൂട്ടിംഗ്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago