ശ്രീശാന്തിന്റെ കളി ഇനിയങ്ങ് ബോളിവുഡില്‍…!!

ക്രിക്കറ്റ് താരം എന്നതിന് പുറമെ കലാപരമായ രംഗത്തും തന്റെ കഴിവ് തെളിയിച്ച നടനാണ് ശ്രീശാന്ത്. അഭിനയത്തിന് പുറമെ ഇപ്പോഴിതാ സിനിമാ പിന്നണി ഗാനരംഗത്തും ഹരിശ്രീ കുറിച്ചിരിക്കുകയാണ് ശ്രീശാന്ത്.
ബോളിവുഡ് സിനിമാ ലോകത്താണ് മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്ത് ഗായകനായി എത്തുന്നത്. ഹിന്ദി സിനിമയില്‍ അഭിനേതാവായി എത്തുന്നതിന് പിറകെയാണ് അദ്ദേഹം ആലാപന രംഗത്തും ഒരു കൈ നോക്കുന്നത്. ‘ഐറ്റം നമ്പര്‍ വണ്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്.

കൊച്ചിയില്‍ വെച്ച് താരത്തിന്റെ ആദ്യ പാട്ടിന്റെ റെക്കോര്‍ഡിംഗും കഴിഞ്ഞതായാണ് വിവരം. ഐറ്റം നമ്പര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംവിധാനവും ഒരുക്കുന്നത് പാലരൂണ്‍ ആണ്. നൃത്തവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമ എന്നാണ് ചില റിപ്പോര്‍്ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം, ചിത്രത്തില്‍ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.

സണ്ണി ലിയോണിയുടെ കഥാപാത്രത്തിന് പുറമെ, സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സിനിമയുടെ ചിത്രീരകണം ജുലൈയില്‍ തുടങ്ങും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

ഇതിനോടകം തന്നെ അഭിനയത്തിലും നൃത്തകലയിലും തന്റെ കഴിവ് തെളിയിച്ച ശ്രീശാന്ത് ഒരു ഗായകനായി കൂടി എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.

 

 

Aswathy