ആ കാര്യം ഉറപ്പിച്ചാണ് ഞാന്‍ അഭിനയരംഗത്തേക്ക് വന്നത്…! ഞാന്‍ ഫേക്ക് അല്ല! തുറന്നടിച്ച് നടി ശ്രീവിദ്യ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാസര്‍ഗോഡ് സ്വദേശിനിയായ ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ പരപാടിയാണ് താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോള്‍ സ്വന്തം വീട്ടിലെ കുട്ടിയോട് തോന്നുന്ന തരത്തിലുള്ള പ്രിയമാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യയോട് ഉള്ളത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് താരം പ്രേക്ഷക മനസ് കീഴടക്കിയത്. നിഷ്‌കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസര്‍കോടന്‍ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്. ചെറിയ കഥാപാത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല വെബ് സീരീസുകളിലെയും നിറ സാന്നിധ്യമാണ് ശ്രീവിദ്യ. അടുത്തിടെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ വലിയൊരു ആരാധികയായ താരം അതിലേക്ക് എത്തിപ്പെട്ട കഥയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. സ്പനം കണ്ടൊരു സ്റ്റേജിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിരില്ലാത്ത സന്തോഷം തനിക്കുണ്ടെന്നാണ് ശ്രീവിദ്യ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക് എന്ന ഷോ ജീവിതത്തില്‍ വഴിത്തിരിവായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായി ഷോ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഞാന്‍ ദുബായിലായിരുന്നു. ടിവിയില്‍ എന്നെത്തന്നെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ദുബായിലെ ആളുകള്‍ അന്നു തന്നെ സ്റ്റാര്‍മാജിക്കിലെ കുട്ടിയെന്ന് പറഞ്ഞ് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. കൊച്ചി എയര്‍പോര്‍ട്ടിലെത്തിയപ്പോഴും സമാന അനുഭവമായിരുന്നു. സ്‌കിറ്റും ഡാന്‍സും അടക്കമുള്ള പെര്‍ഫോമന്‍സുകള്‍ ചെയ്യുമ്പോള്‍ എങ്ങനെ ജനങ്ങള്‍ സ്വീകരിക്കുമെന്ന വലിയ പേടിയുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും വേദിയില്‍ ഫേക്കായിരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതാണ് എനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും. ഈ ഷോ എന്റെ ആത്മവിശ്വാസം വളര്‍ത്തിയെന്നും ശ്രീവിദ്യ പറഞ്ഞു.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago