Film News

അമ്മയാകാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ശ്രീവിദ്യ

ഏറെ ജനപ്രീതി നേടിയ നടി ശ്രീവിദ്യയുടെ ജീവിതം പലപ്പോഴും വളരേ നാടകീയമായാണ് മുന്നോട്ട് പോയത്. തകർന്ന ഒന്നിലേറെ പ്രണയ ബന്ധങ്ങൾ‌. ശ്രീവിദ്യയുടെ വിവാഹ ജീവിതവും പരാജയമായിരുന്നു. നിരവധി സിനിമകളിൽ അമ്മയായി അഭിനയിച്ച ശ്രീവിദ്യയ്ക്ക് പക്ഷെ ജീവിതത്തിൽ അമ്മയാകാൻ സാധിച്ചില്ല. കൊച്ചു കുഞ്ഞുങ്ങളോട് വലിയ വാത്സല്യം ശ്രീവിദ്യക്ക് ഉണ്ടായിരുന്നു. മൂന്ന് തവണ ശ്രീവിദ്യ ഗർഭിണിയായിട്ടുണ്ടെന്നാണ് വിവരം. ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മിയാണ് ഈ കാര്യങ്ങൾ ഒക്കെ വെളിപ്പെടുത്തിയത്. കുട്ടിയുണ്ടായാൽ ശ്രീവിദ്യയുടെ കരിയർ ഇല്ലാതാകും എന്ന് പറഞ്ഞ് കൊണ്ട് ഭർത്താവ് ജോർജ് തോമസ് കുഞ്ഞിന് ജന്മം നൽകുന്നത്തിൽ നിന്നും ശ്രീവിദ്യയെ എതിർത്തു. ജോർജ് തോമസിന്റെ നിർബന്ധ പ്രകാരം 3 ഗർഭങ്ങളും അബോർട്ട് ചെയ്തു. അവൾക്കത് വേദനാജനകമായിരുന്നെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തിലൂടെ മുൻപ് വ്യക്തമാക്കി.ഭർത്താവ് ജോർജ് തോമസിന്റെ ഉപദ്രവം ശ്രീവിദ്യയെ ഒരുപാട് വേദനിപ്പിച്ചു. വിവാഹ മോചനത്തിന് വേണ്ടി വർഷങ്ങളോളം നടിക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നു.

വിവാഹ മോചനവും നിയമ പോരാട്ടവും ഏറെക്കാലം നീണ്ടു നിന്നതിനാൽ മറ്റൊരു ജീവിതം തുടങ്ങാനും ശ്രീവിദ്യക്ക് സാധിച്ചില്ല. ഇതേക്കുറിച്ചും വിജയലക്ഷ്മി അന്ന് സംസാരിച്ചു. ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ജോർജ് തോമസ് ശ്രമിച്ചു. 1999 ലാണ് സ്വത്തുക്കളെല്ലാം ശ്രീവിദ്യയുടേതാണെന്ന് കോടതി വിധി വരുന്നത്. ഇതിനിടെ അമ്മ ആര്യ സമാജം വഴി വിവാഹ മോചനത്തിന് ശ്രമിച്ചു. റെക്കോഡിൽ ശ്രീവിദ്യ ക്രിസ്ത്യനല്ല, ബ്രാഹ്മണയാണെന്ന് കാണിച്ച് കൊണ്ട് വിവാഹ മോചനത്തിനായി വാദിച്ചു. പക്ഷെ പിടിപാടുള്ള ജോർജ് തോമസിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല പക്ഷെ ഒന്നും നടന്നില്ല എന്നാണ് വിജയലക്ഷ്മി പറയുന്നത്. അമ്മയുടെ ജീവൻ പോകുന്നത് വരെയും വിദ്യയെക്കുറിച്ചാണ് ‘അമ്മ സംസാരിച്ചിരുന്നതെന്നും വിജയലക്ഷ്മി ഓർത്തു. അതേസമയം ഒരിക്കൽ ഒരഭിമുഖത്തിൽ രണ്ടാമത് വിവാഹം ചെയ്യാത്തതിൽ ദുഖമില്ലെന്ന് ശ്രീവിദ്യ അന്ന് വ്യക്തമാക്കി. ഇനിയൊരു പരാജയം സംഭവിച്ചാൽ താങ്ങാനുള്ള കരുത്തില്ല തനിക്ക് അതുകൊണ്ടു തന്നെ ഇനിയൊരു രണ്ടാം വിവാഹം തനിക്ക് വേണ്ടയെന്ന് ശ്രീവിദ്യ തീർച്ചപ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളില്ലാത്തതിനെക്കുറിച്ചും നേരത്തെ ശ്രീവിദ്യ സംസാരിച്ചിട്ടുണ്ട്. ആ ഒരു കാര്യത്തിൽ തനിക്ക് വല്ലാത്ത വിഷമമുണ്ട്. അമ്മയാകാൻ ഒരുപാട് താൻ മോഹിച്ചിരുന്നു. ജനിക്കാൻ‌ പോകുന്ന കുഞ്ഞിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ താൻ നെയ്തിരുന്നു.

അതിനുള്ള യോഗമില്ലെന്ന് കണ്ടപ്പോൾ വേദനയോടെ ആ ആഗ്രഹം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും ശ്രീവിദ്യ അന്ന് വ്യക്തമാക്കി.  കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീവിദ്യ 2006 ലാണ് മരിക്കുന്നത്. തമിഴ്നാട്ടുകാരിയാണെങ്കിലും കേരളത്തോടും മലയാള സിനിമയോടും വലിയ സ്നേഹം എന്നും ശ്രീവിദ്യ കാണിച്ചിരുന്നു. അവസാന കാലത്ത് നടി കേരളത്തിലായിരുന്നു താമസിച്ചത്. നായികയായും സഹനടിയായും അമ്മയായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ശ്രീവിദ്യയ്ക്ക് സാധിച്ചു. നല്ലൊരു നര്‍ത്തകിയും ഗായികയുമൊക്കെയായിരുന്നു ശ്രിവീദ്യ. തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നിന്ന താരം.സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ നടി കൂടിയായിരുന്നു ശ്രീവിദ്യ. മലയാള സിനിമയുടെ മുഖശ്രീ എന്നുപോലും ഒരു കാലത്ത് ശ്രീവിദ്യയെ വിശേഷിപ്പിച്ചിരുന്നു. തന്റെ ഓഫ് സ്‌ക്രീന്‍ പ്രകടനങ്ങള്‍ എന്നത് പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും ശ്രീവിദ്യ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീവിദ്യയുടെ വ്യക്തി ജീവിതം എന്നും ചര്‍ച്ചയായി മാറാറുണ്ട്. കമൽ ഹാസൻ, ഭരതൻ തുടങ്ങിയവരുമായുള്ള പ്രണയ ബന്ധം ഒരു കാലത്ത് സംസാരമായിരുന്നു. താൻ ശ്രീവിദ്യയുമായി പ്രണയത്തിലായിരുന്നെന്ന് നടൻ കമൽ ഹാസൻ മുൻപ് തുറന്ന് പറഞ്ഞി‌ട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രീവിദ്യയും ഒരിക്കലും മടി കാണിക്കാറില്ല. അതുപോലെ തന്നെ ഈ പ്രണയ വിവാദങ്ങളും ഗോസിപ്പുകളും ഏറെക്കാലം ശ്രീവിദ്യയെ വിടാതെ പിന്തുടർന്നു.

Devika Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago