വിവാഹം സെപ്റ്റംബര്‍ എട്ടിന്!! ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ ഹല്‍ദിയും, സംഗീത് നൈറ്റും, വിശേഷങ്ങള്‍ പങ്കിട്ട് ശ്രീവിദ്യ മുല്ലശ്ശേരി

Follow Us :

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ആരാധക പ്രിയയായി മാറിയത്. സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജികാണ് കരിയറില്‍ വഴിത്തിരിവായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ കാത്തിരിക്കുന്ന വിശേഷം.

ഇപ്പോഴിതാ താരം ആ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് താരം. സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. ഇരുവരും വീഡിയോയിലത്തിയാണ് താരം വിവാഹ തീയതി പുറത്തുവിട്ടത്.

സെപ്റ്റംബര്‍ എട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം. എറണാകുളത്ത് വച്ചാണ് താരവിവാഹം. ഹല്‍ദി, സംഗീത് നൈറ്റ് എന്നിവയെല്ലാം പ്ലാന്‍ ചെയ്തിട്ടുണ്ട്. 10 ാം തിയതി രാഹുലിന്റെ നാട്ടില്‍ വച്ചും വിരുന്നും സംഘടിപ്പിക്കും.

താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരുവര്‍ഷമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തന്റെ മുത്തശ്ശിയുടെ മരണ കാരണമാണ് വിവാഹം നീണ്ടു പോകാന്‍ കാരണമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു.

2016ലിറങ്ങിയ ക്യാംപസ് ഡയറിയായിരുന്നു ശ്രീവിദ്യയുടെ ആദ്യ സിനിമ. മമ്മൂട്ടി ചിത്രം കുട്ടനാടന്‍ വ്ലോഗിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ് എന്നിവയാണ് ശ്രീവിദ്യയുടെ സിനിമകള്‍. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് രാഹുല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.