മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് താരം ആരാധക പ്രിയയായി മാറിയത്. സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജികാണ് കരിയറില്‍ വഴിത്തിരിവായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ആരാധകര്‍ കാത്തിരിക്കുന്ന വിശേഷം.
ഇപ്പോഴിതാ താരം ആ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് താരം. സംവിധായകനായ രാഹുല്‍ രാമചന്ദ്രന് ആണ് ശ്രീവിദ്യയുടെ ഭാവി വരന്. ഇരുവരും വീഡിയോയിലത്തിയാണ് താരം വിവാഹ തീയതി പുറത്തുവിട്ടത്.
സെപ്റ്റംബര്‍ എട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം. എറണാകുളത്ത് വച്ചാണ് താരവിവാഹം. ഹല്‍ദി, സംഗീത് നൈറ്റ് എന്നിവയെല്ലാം പ്ലാന്‍ ചെയ്തിട്ടുണ്ട്. 10 ാം തിയതി രാഹുലിന്റെ നാട്ടില്‍ വച്ചും വിരുന്നും സംഘടിപ്പിക്കും.
താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരുവര്‍ഷമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തന്റെ മുത്തശ്ശിയുടെ മരണ കാരണമാണ് വിവാഹം നീണ്ടു പോകാന്‍ കാരണമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു.
2016ലിറങ്ങിയ ക്യാംപസ് ഡയറിയായിരുന്നു ശ്രീവിദ്യയുടെ ആദ്യ സിനിമ. മമ്മൂട്ടി ചിത്രം കുട്ടനാടന്‍ വ്ലോഗിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ് എന്നിവയാണ് ശ്രീവിദ്യയുടെ സിനിമകള്‍. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് രാഹുല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…