പിന്നീട് നടന്നത് എന്നെ ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി ശ്രീവിദ്യ മുല്ലച്ചേരി

Follow Us :

മിനിസ്‌ക്രീനിലൂടെ പ്രേഷകര്‍ ഏറെ ഇഷ്ടപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീവിദ്യയെ എല്ലാവരും അറിഞ്ഞത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ശ്രീവിദ്യയുടെ വാക്കുകള്‍- ഞാന്‍ സ്റ്റാര്‍ മാജിക്കിന്റെ വലിയ ആരാധികയായിരുന്നു.അതുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കണമെന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ അതിനു ഒരു അവസരം കിട്ടി, എന്റെ ആവേശത്തിന് കണക്കില്ലായിരുന്നു. പക്ഷെ അത് എന്റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാന്‍ കരുതിയില്ല.

sreevidya latest news
sreevidya latest news

ഞാന്‍ ചെയ്ത എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ദുബായായില്‍ ആയിരുന്നു. ഷോയില്‍ എന്നെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. അപ്പോ ഞാന്‍ കരുതി, ആഗ്രഹം സാധിച്ചു, കഴിഞ്ഞു.എന്നാല്‍ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്. ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരുപാട് പേര് എന്നെ വന്നു പരിചയപ്പെട്ടിട്ട് ചോദിച്ചു സ്റ്റാര്‍ മാജിക്കിലെ ശ്രീവിദ്യ അല്ലെ എന്ന്.
ഇത് തന്നെയായിരുന്നു കൊച്ചി എയര്‍പോര്‍ട്ടിലും. ഞാന്‍ ഞെട്ടിപ്പോയി ടിവി താരങ്ങളെ ആളുകള്‍ വല്ലാതെ സ്നേഹിക്കും, അവരില്‍ ഒരാളായി കാണും എന്നൊക്കെ ഉള്ളത് എനിക്ക് അന്നാണ് മനസിലായത്. ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു.
ഡാന്‍സ് കളിക്കുമ്പോഴും സ്‌കിറ്റ് ചെയ്യുമ്പോഴും ഒക്കെ ആളുകള്‍ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. എന്ന് വെച്ച് അവര്‍ക്കു മുന്നില്‍ ഫേക്ക് ആകില്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ ഞാനായിട്ട് തന്നെ നിക്കും. ഇപ്പോള്‍ അതാണ് ഏറ്റവും സന്തോഷം, ആളുകള്‍ എന്നെ ഞാന്‍ ആയി തന്നെയാണ് സ്നേഹിക്കുന്നത്.