കുറച്ച് ഉണ്ണിയപ്പവുമായി ആ നടനെ കാണാന്‍ പോയി, തുറന്ന് പറഞ്ഞ് ശ്രീവിദ്യ

സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യമുല്ലച്ചേരി. ശ്രീവിദ്യയുടെ നിഷ്‌കളങ്കമായ സംസാരവും തമാശകളുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ഇഷ്ടനടനെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീവിദ്യ.

 

ശ്രീവിദ്യയുടെ വാക്കുകള്‍,

മമ്മൂക്കയ്ക്കൊപ്പം കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മാത്രം ആയിരുന്നു ചിത്രീകരണം. അന്ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. ശേഷമാണ് ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കാസര്‍ഗോഡ് എത്തിയത്. അദ്ദേഹം നമ്മുടെ നാട്ടില്‍ വരുമ്പോള്‍ ഞാന്‍ എന്തായാലും പോയി കാണണമെല്ലോ.


അങ്ങനെയാണ് ജോര്‍ജേട്ടനോട് സംസാരിച്ച് കുറച്ച് ഉണ്ണിയപ്പവുമായി ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഉണ്ടയുടെ സെറ്റില്‍ പോയത്. ഉണ്ണിയപ്പം കഴിച്ച് നല്ല അഭിപ്രായമൊക്കെ പറഞ്ഞിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. കാട്ടിനുള്ളിലായിരുന്നു ചിത്രീകരണം. അതുകൊണ്ട് അധികനേരം അവിടെ നില്‍ക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. ഒരു ഫോട്ടോയൊക്കെ എടുത്ത ശേഷം ഞങ്ങള്‍ മടങ്ങി .പേരന്‍പിന്റെ ലോഞ്ച് സമയത്ത് മുംബൈയില്‍ നിന്നും വണ്ടി കയറി ഇതിനായി മാത്ര ചെന്നൈയില്‍ സുഹൃത്തിനൊപ്പം ഞാന്‍ വന്നിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മമ്മൂക്കയേയും പരിപാടിയും കണ്ട് ആസ്വദിച്ച് മടങ്ങുകയായിരുന്നു.മമ്മൂക്ക എന്നാല്‍ ഒരുതരം ഭ്രാന്താണ്. അംഗത്വം എടുത്തിട്ടില്ലെങ്കിലും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവൃത്തികളില്‍ മുന്‍ പന്തിയില്‍ ഞാനുണ്ടാകാറുണ്ട്. ആരൊക്കെ വന്നാലും മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യുക എന്നതിലാണ് സന്തോഷം.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

30 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

50 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago