Categories: Film News

കൗരവ സഭയല്ല ഇത് കേരളത്തിലെ തെരുവാണ്, നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? രൂക്ഷമായി പ്രതിഷേധമറിയിച്ച് ശ്രിയ രമേശ്

പൊലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും മര്‍ദനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പൊലിസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരം യുദ്ധസമാനമായിരുന്നു. ജലപീരങ്കിയും പ്രയോഗിച്ചതും പ്രതിഷേധിക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കു നേരേയുള്ള പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങളും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഒരു യുവതിയുടെ വസ്ത്രം പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ വലിച്ചു കീറി, പലരെയും ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ചതിന്റെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു.

സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നിറയുന്നത്. വനിത പ്രവര്‍ത്തകയുടെ വസ്ത്രം കീറിയ പൊലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ചിരിക്കുകയാണ് നടി ശ്രിയ രമേശ്. വനിത പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രിയ പറയുന്നു.

ഇതില്‍ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല തെരുവില്‍ നൂറുകണക്കിന് ആളുകളുടെ മധ്യത്തില്‍ ഓരോ ദൃശ്യവും അനേകം ക്യാമറകളാല്‍ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നില്‍ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓര്‍ക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക?

കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ? സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാന്‍ ശക്തമായി ആവശ്യപ്പെടുന്നു. തെരുവില്‍ പോര്‍വിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട്. ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കള്‍ക്ക് വേണ്ടിയോ. എങ്കില്‍ ആദ്യം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എം.എല്‍.എ മാരും പാര്‍ട്ടി നേതാക്കളും തെരുവില്‍ കിടന്ന് തല്ലു കൂടട്ടെ.

രക്ഷാപ്രവര്‍ത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവര്‍ത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് സ്വയം ചെയ്തു കൂടെ? എന്താ അത് ചെയ്യോ അവര്‍? ഇല്ലല്ലേ…അപ്പോള്‍ അവര്‍ക്ക് പരസ്പരം ഇല്ലാത്ത ശത്രുത എന്തിനാണ് അവരുടെ അണികള്‍ക്ക് ? നിങ്ങളുടെ ഭാവിയാണ്, സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങള്‍ തമ്മിലടിച്ച് തകര്‍ക്കുന്നത്. ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാന്‍ സാധിക്കൂ….” എന്നാണ് ശ്രിയ കുറിച്ചിരിക്കുന്നത്. ഒപ്പം അതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്, എന്ന് പറഞ്ഞാണ് ശ്രിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago