Categories: Film News

ഹൃദയം കാണുമ്പോൾ എന്റെ കലാലയ ജീവിതമാണ് ഓർമ്മ വരുന്നത് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി !!

മലയാള സിനിമ പ്രക്ഷകർക്കായി ഒത്തനവധി കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച വ്യക്തിയാണ് ശ്രീകാന്ത് മുരളി. ഇപ്പോൾ വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹൃദയം എന്ന ചിത്രത്തെക്കുറിച്ച് വിലയിരുത്തലുകളുമായി എത്തിയിരിക്കുകയാണ് ശ്രീകാന്ത് മുരളി. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണ രൂപം : ഞാനൊരു ബി ടെക് കാരനല്ല… ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്ക്കോ, എന്നെപ്പോലുള്ളവർക്കോ കിട്ടാൻ പാടാണെങ്കിലും, “തെറിച്ചു”നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓർമ്മയിൽ നിറഞ്ഞു….

അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങൾ ചെറുതല്ല!! കണ്ടുതീരുമ്പോൾ അതൊരു “നെടുവീർപ്പാ”യി മാറുന്നതാണ് “ഹൃദയം” എന്ന, എനിയ്ക്കേറ്റവും പ്രിയങ്കരനായ Vineeth Sreenivasan വിനീതിന്റെ സിനിമയുടെ വിജയം… ആ connect ആണ് പ്രധാനം… Pranav Mohanlal അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകൾ ഉണർത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും Kalyani Priyadarshan ദർശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത്…. കേരളത്തിനുപുറത്തേയ്ക്ക് പഠിയ്ക്കാൻപോയ, തീവണ്ടിയാത്ര മുതലുള്ള ആ നല്ലകാല ഓർമ്മകൾ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആർമാദിയ്ക്കാനും, വകയുള്ള ഒരു in & out entertainer….

വീണ്ടും ഒരിയ്ക്കൽക്കൂടി, വീരേതിഹാസങ്ങളുടെ ഓർമ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കുനോക്കി സ്വല്പം നിൽക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായൽമണമുള്ള ബെഞ്ചിൽ, കമിഴ്ന്നുകിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം…. ആത്മാംശങ്ങൾ നിറയെയുള്ള, സ്വയം കണ്ടെത്താൻ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദർഭങ്ങളേയുംകൊണ്ട് മാല കോർത്തെടുത്ത ഹൃദയം….

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago