വിജയ്‌ക്കൊപ്പമുള്ള സിനിമ!! ഷാരൂഖാന്റെ മറുപടിയില്‍ ചൂടന്‍ ചര്‍ച്ചകള്‍!!

താര രാജാക്കന്മാരായ ഷാരൂഖാനും വിജയ് യും ഒന്നിക്കുന്ന ഒരു വമ്പന്‍ സിനിമയ്ക്ക് വേണ്ടി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങി നാളുകളാവുന്നു. ഇപ്പോള്‍ തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് ചിത്രത്തില്‍ ആണ് ഷാരൂഖാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അറ്റ്‌ലിയുടെ സിനിമ ആയതുകൊണ്ട് തന്നെ ചിത്രത്തില്‍ ദളപതി വിജയ് ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നു.

മൂവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോകളും ചില വിവരങ്ങളും പുറത്ത് വന്നതോടെ ഷാരൂഖാന്‍ ചിത്രത്തില്‍ വിജയ് എത്തുമെന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. എന്നാലിപ്പോഴിതാ ഈ വിഷയത്തില്‍ ഒരു ട്വിസ്റ്റ് നടന്നിരിക്കുകയാണ്. വിജയ് ഒരുമിച്ചുള്ള സിനിമ സംഭവിക്കുമെങ്കില്‍ സംഭവിക്കട്ടേയെന്ന് തന്റെ ഒരു ആരാധകന് ഷാരൂഖാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആസ്‌ക് എസ്ആര്‍കെ എന്ന ട്വിറ്റര്‍ ഹാഷ് ടാഗ് സംഘടിപ്പിച്ച സെഷനിലായിരുന്നു വിജയ്് യെ കുറിച്ച് ഷാരൂഖാനോട് ആരാധകന്റെ ചോദ്യം.. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

വിജയ്ക്ക് ഒപ്പം സിനിമ സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന രീതിയിലാണ് അദ്ദേഹം മറുപടിയില്‍ പ്രതികരിച്ചത്. വിജയ് ഒരു കൂള്‍ ഗയ് ആണ് എന്നാണ് ഷാരൂഖാന്‍ മറുപടിയില്‍ കുറിച്ചത്. വളരെ കൂളായ വ്യക്തിയാണ് വിജയ്. സിനിമകള്‍ സംഭവിക്കുന്നതാണ്, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നും ഷാരൂഖാന്‍ കുറിച്ചു,, അപ്പോള്‍ ജവാനില്‍ വിജയ് എത്തില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സംവിധായകന്‍ അറ്റ്ലിയുടെ ഷാരൂഖ് ചിത്രമായ ‘ജവാനി’ല്‍ അതിഥി വേഷത്തില്‍ വിജയ് അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും

ഇപ്പോള്‍ ഷാരൂഖ് ജിയുടെ മറുപടി ആരാധകരെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ്. തമിഴില്‍ ഒരുപിടി ഹിറ്റ് സിനിമകള്‍ പിറന്ന കൂട്ടുകെട്ടാണ് വിജയ്- അറ്റ്‌ലി കൂട്ടുകെട്ട്.

അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഭാഗമാകാന്‍ വിജയ് യും എത്തുമെന്നാണ് ആരാധകര്‍ കരുതിയത്. ചിത്രത്തില്‍ നയന്‍താരയാണ് നായിക വേഷത്തില്‍ എത്തുന്നത്. താരത്തിന്റേയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ സിനിമയിലൂടെ സംഭവിക്കാന്‍ പോകുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago