ആദ്യമായി ചെയ്തൊരു കാര്യത്തിന് ഇത്രയും വലിയൊരു അംഗീകാരം ലഭിക്കുമെന്ന് കരുതിയില്ല !! ശ്രുതി രാമചന്ദ്രന്‍

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ശ്രുതി സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഈ അവാർഡ് ലഭിച്ചത് എന്ന് താരം പറയുന്നു. ഇത്തവണത്തെ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാര്‍ഡ് ആയിരുന്നു ശ്രുതിയ്ക്ക് ലഭിച്ചത്. നായികയായി അഭിനയിച്ച സിനിമയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ആദ്യമായി ചെയ്ത ഡബ്ബിങ്ങിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്,

കമല എന്ന സിനിമയുടെ ഡബ്ബിങ് എന്റെ വീടിനടുത്തു നടക്കുന്ന സമയം, കമലയുടെ ശബ്ദത്തിനു വേണ്ടി പുതിയ ആളെ അന്വോഷിക്കുന്ന സമയം എന്‍്റെ രണ്ടാമത്തെ സിനിമയായ പ്രേതം ഈ സംവിധായകന്‍്റെതായിരുന്നു ,അദ്ദേഹം എന്നോട്ട് ഇത് ചെയ്ത് നോക്കു എന്നു പറഞ്ഞു . എനിക്ക് അത്രയ്ക്ക് കംഫര്‍ട്ടബിള്‍ ആയ ടീം ആയതുകൊണ്ടാണ് ഒന്ന് ചെയ്തു നോക്കാം എന്ന് കരുതിയത്. രഞ്ജിത്ത് സര്‍ ഒരുപാടു ഹെല്പ് ചെയ്തു , കമല എന്ന കഥാപാത്രത്തിന് കുറെ പേഴ്സണാലിറ്റി വേരിയേഷന്‍സ് ഉണ്ടായിരുന്നത് കൊണ്ട് അതിനനുസരിച്ചു ഡബ്ബ് ചെയ്യണമായിരുന്നു. റൂഹാനി അസാധ്യമായി അഭിനയിച്ചു വച്ച കഥാപാത്രമായത് കൊണ്ട് തന്നെ അതിനു വേണ്ടി ഡബ്ബ് ചെയ്യുക എന്നുള്ളത് ശ്രമകരമായിരുന്നു. സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല മറ്റൊരാള്‍ക്കു വേണ്ടി ഡബ്ബ് ചെയ്യുന്നത്.

അഭിനയം അറിയാവുന്നതു ഒരു പ്ലസ് പോയിന്റ് ആയി തോന്നി. ആ വര്‍ക്ക് കഴിഞ്ഞു അന്വേഷണം എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിന് വേണ്ടി കുറച്ചു കൂടി ആസ്വദിച്ച്‌ ഡബ്ബ് ചെയ്യാന്‍ സാധിച്ചു. ഇനി ഡബ്ബ് ചെയ്യുമോ എന്നൊന്നും അറിയില്ല, കംഫര്‍ട്ടബിള്‍ ആണെങ്കില്‍ ചെയ്‌തേക്കും. അപ്രതീക്ഷിതമായി അവാര്‍ഡ് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അതിനെക്കാളുപരി മറ്റൊരാള്‍ക്ക് വേണ്ടി ചെയ്ത ഡബ്ബിംഗ് മോശമായില്ല എന്നറിഞ്ഞതില്‍ ഏറെ സംതൃപ്തിയും ഉണ്ട് എന്നുമാണ് താരം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ സംസ്ഥാന അവാർഡ് പുറത്ത് വിട്ടത്, മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കനി കുസൃതി മികച്ച നടിയായി. ലിജോ ജോസ് പെല്ലിശ്ശേരി, നിവിന്‍ പോളി, അന്ന ബെന്‍ തുടങ്ങി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന നിരവധി പേര്‍ അംഗീകാരങ്ങള്‍ നേടി എടുത്തിരുന്നു.

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago