ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശ്രുതി ലക്ഷ്മി. ചുരുക്കം ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. മിനിസ്ക്രീനിലും സജീവ സാന്നിധ്യമായിരുന്നു ശ്രുതി. എവിന്‍ എന്നാണ് ശ്രുതിയുടെ ഭര്‍ത്താവിന്റെ പേര്. ഇവരുടെത് ഒരു പ്രണയവിവാഹം ആയിരുന്നു. ഇപ്പോഴിതാ ആ പ്രണയ കഥയെക്കുറിച്ച് വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍.
തന്റെ എട്ടാമത്തെ വയസ്സിലാണ് താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ എത്തിയത് കൊണ്ട് വലിയ കൗതുകമായിരുന്നു താരത്തിന്. ആ സമയത്ത് നല്ല ഉടുപ്പ് ഇടാം ,മേക്കപ്പ് ഇടാം എന്നൊക്കെ കരുതിയാണ് അഭിനയിക്കാന്‍ പോയത് എന്നാല്‍ ചെന്നപ്പോള്‍ വെള്ള പെറ്റിക്കോട്ട് ആയിരുന്നു ഡ്രസ്സ് എന്ന് ശ്രുതി ഓര്‍ക്കുന്നു. അതേസമയം കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ബു്ദ്ധിമുട്ടിനെ കുറിച്ചും താരം പറയുന്നുണ്ട്. വീട്ടില്‍ കോമഡി ഒക്കെ പറയാറുണ്ടെങ്കിലും അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ അത്ര നിസ്സാരമല്ലെന്നാണ് ശ്രുതി പറഞ്ഞിരിക്കുന്നത്. അതേസമയം തന്റെ ജീവിത പങ്കാളിയെക്കുറിച്ചും ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രുതി മറന്നില്ല. എവിന്‍ എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്.
അദ്ദേഹത്തിന്റെ പാവം നാച്ചര്‍ ആണ് തന്നെ ആകര്‍ഷിച്ചത്. ആ ആകര്‍ഷണമാണ് പിന്നീട് അവനോടുള്ള പ്രണയമായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല എന്നാണ് താരം പറഞ്ഞത്. താന്‍ ചെയ്യുന്ന ജോലിയില്‍ സന്തോഷവാനാണെന്ന് എവിന്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ആണ് എംബിബിഎസ് പഠിച്ചത്. വുഹാന്‍ തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലം ആണെന്നും താരം പറയുന്നു. ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് താന്‍ പഠിച്ച് വര്‍ക്ക് ചെയ്ത ഹോസ്പിറ്റലിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…