കാമുകനൊപ്പം ഗുവാഹത്തിയില്‍ എത്തി ശ്രുതി ഹാസന്‍..!!

തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് ശ്രുതി ഹാസന്‍. തെലുങ്കു, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ താരം ഒരു മികച്ച ഗായിക കൂടിയാണ്. ഒരുപാട് സിനിമകളില്‍ താരം പാടിയിട്ടുണ്ട്. അഭിനയത്തോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ നടിയുടെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന് വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷേ, ബന്ധത്തില്‍ വിള്ളലുകള്‍ വന്നോടെ ഇരുവരും പിരിയുകയായിരുന്നു.

ഇപ്പോള്‍ ശ്രുതിയുടെ കാമുകന്‍ ശന്തനു ഹന്‍സാരിയാണ്. ഇദ്ദേഹത്തൊടൊപ്പമുള്ള ഒരുപാട് ഫോട്ടോകളും തന്റെ പിറന്നാള്‍ദിന ആഘോഷത്തിന്റെ ഫോട്ടകോളും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കാമുകന്റെ കൂടെ റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ ഗുവാഹത്തിയില്‍ പോയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഇത്തവണയും താരത്തിന് ഏറ്റവും പ്രിയപ്പെട്ട നിറമായ കറുപ്പ് വസ്ത്രത്തിലുള്ള വേഷം അണിഞ്ഞാണ് ശ്രുതി

ആഘോഷത്തിന് എത്തിയത്. ഈ വേഷപകര്‍ച്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നല്ലേ.. പരമ്പരാഗത അസമീസ് സാരിയിലുള്ള പട്ടോര്‍ എന്ന വിഭാഗത്തില്‍ വരുന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. റൊംഗാലി ബിന്ദു ആഘോഷിക്കാന്‍ ഗുവാഹത്തിയില്‍ എത്തിയ ശ്രുതി, അവിടുത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ സാരി ധരിച്ചത്.

സാരിയോടൊപ്പം നടി ധരിച്ച ആഭരണങ്ങളും വളരെ പ്രത്യേകതയുള്ളതാണ്. സാരിക്കൊപ്പം ജിമ്മിക്കിയും വളകളും മോതിരവും ശ്രുതി അണിഞ്ഞിരുന്നു. ആഘോഷത്തിനായി ഒരുങ്ങുന്ന വീഡിയോയും താരം ആരാധകര്‍്ക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്്. അതേസമയം, ‘ഗുവാഹത്തിയിലെ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Rahul

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

54 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

2 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

6 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

7 hours ago