ദിവസവും ചിക്കന്‍ ബിരിയാണി ചെന്ന് തുടങ്ങിയപ്പോള്‍ വയറിന് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായി, ശ്രുതിയുടെ വാക്കുകള്‍ വൈറലാകുന്നു

Follow Us :

ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ആളാണ് ശ്രുതി രാമചന്ദ്രന്‍. ജോജുവിനൊപ്പമുള്ള മധുരമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ മധുരത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് താരം.

ശ്രുതിയുടെ വാക്കുകള്‍- ചെന്നൈയിലായിരുന്നു ഞാന്‍ കുറെ കാലം. ചിക്കന്‍ ബിരിയാണി തനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നിരുന്നാലും ചെന്നൈ ബിരിയാണി ആണ് കൂടുതല്‍ ഇഷ്ടം. മധുരത്തിന്റെ സെറ്റില്‍ ബിരിയാണി കഴിച്ചു കഴിച്ചു ഞാന്‍ മടുത്തു പോയിരുന്നു. പത്തുദിവസവും ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു. എത്ര ബിരിയാണി കഴിച്ചു എന്നുപോലും ഓര്‍ക്കുന്നില്ല.


രാവിലെ ഏഴരയ്ക്ക് ബിരിയാണി തീറ്റ തുടങ്ങും. ആദ്യത്തെ രണ്ടുദിവസം അത് കഴിക്കുവാന്‍ വലിയ താല്‍പര്യമായിരുന്നു. മൂന്നാമത്തെ ദിവസം മുതല്‍ മടുത്തു തുടങ്ങി. ആയുര്‍വേദിക് ഡയറ്റ് ഒക്കെ പിന്തുടരുന്ന ആളാണ് ഞാന്‍. ആ ശരീരത്തിലേക്ക് ദിവസവും ചിക്കന്‍ ബിരിയാണി ചെന്ന് തുടങ്ങിയപ്പോള്‍ വയറിന് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായി. വളരെ നല്ല ബിരിയാണി ആയിരുന്നു പക്ഷേ അത്. ജോജു ചേട്ടന്റെ പ്രൊഡക്ഷനില്‍ നല്ല ഭക്ഷണം ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു.
വേറെ പലതരം ഭക്ഷണങ്ങളും ഉണ്ടായിരുന്നു. പക്ഷേ തനിക്ക് അതൊന്നും കഴിക്കുവാന്‍ പറ്റിയില്ല. ഉച്ച ആകുമ്പോഴേക്കും ബിരിയാണി കഴിച്ചു ഞാനൊരു വഴിയാകും. പിന്നെ ഒന്നും കഴിക്കാന്‍ പറ്റില്ല. ഷോട്ടിനു വേണ്ടി പല പ്രാവശ്യം കഴിക്കുന്നത് ഒരു വായ മാത്രമായിരിക്കും. അപ്പോഴേക്കും വയറു നിറഞ്ഞു പോകും. അവസാനം തനിക്കിനി കഴിക്കാന്‍ പറ്റില്ല ഷോട്ട് എങ്ങനെയെങ്കിലും എടുക്കൂ എന്ന് ഞാന്‍ പറഞ്ഞു.