രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

Follow Us :

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ ജനജീവിതം നയിക്കുകയാണ് അവിടുങ്ങളിലുള്ളവര്‍. അതേസമയം, എപ്പോഴും ചര്‍ച്ചകളില്‍ നിറയുന്നതാണ് മൂന്നാം ലോക മഹായുദ്ധം.

അമേരിക്ക പക്ഷം ചേര്‍ന്നാല്‍ അത് വലിയൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ തന്നെ കാരണമാവും. ചരിത്രകാരന്മാര്‍ പലപ്പോഴായി ചര്‍ച്ച ചെയ്യുന്നതാണ് മൂന്നാംലോക മഹായുദ്ധത്തിന്റെ സാധ്യതകള്‍. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ജ്യോതിഷി കുശാല്‍ കുമാറിന്റെ പ്രവചനങ്ങളാണ് ശ്രദ്ധേയമാകുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ജ്യോതിഷി പറയുന്നു. മുന്‍പ് ബാബ വംഗയും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാദ്ധ്യതയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തിയത് വൈറലായിരുന്നു.

നേരത്തെ ഈ പ്രവചനം നടത്തിയിരുന്ന കുശാല്‍, ലോകത്ത് വലിയൊരു മഹായുദ്ധം ആരംഭിക്കുമെന്നാണ് പറയുന്നത്. ലോകത്ത് നടക്കാനിരിക്കുന്ന സുപ്രധാന സംഭവങ്ങളാണ് ഇദ്ദേഹം പ്രവചിക്കാറുള്ളത്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകും, രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്വാന്‍, റഷ്യ, നാറ്റോ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇത് ലോകത്താകെ യുദ്ധസമാനമാക്കും, ഇങ്ങനെയാണ് മൂന്നാം ലോകമഹായുദ്ധം സംഭവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

വേദിക് ജ്യോതിഷം ഉപയോഗിച്ചാണ് കുശാല്‍ കുമാറിന്റെ പ്രവചനങ്ങള്‍. ഓരോ ഗ്രഹങ്ങളും രാശിമാറ്റങ്ങളുമെല്ലാം പരിഗണിച്ചാണ് മൂന്നാംലോക മഹായുദ്ധസാധ്യത പ്രവചിക്കുന്നത്. വെറും ദിവസങ്ങള്‍ മാത്രമാണ് മൂന്നാമത്തെ ലോകമഹായുദ്ധത്തിനുള്ളത്.

ജൂണ്‍ 18 ചൊവ്വാഴ്ച, മൂന്നാം ലോകമഹായുദ്ധത്തിന് പ്രേരകമാകാന്‍ ശക്തമായ ഗ്രഹ ഉത്തേജനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യതകള്‍ നോക്കുമ്പോഴും സാധ്യതയുണ്ട്. ജൂണ്‍ പതിനെട്ടിന് തന്നെയാണ് ഏറ്റവും ശക്തമായ സാധ്യതയുള്ളതെന്നും അദ്ദേഹം പറയുന്നു.

പാകിസ്താനിലെ തീവ്രവാദ ആക്രമണങ്ങള്‍, ദക്ഷിണ കൊറിയന്‍ മേഖലയിലേക്കുള്ള ഉത്തര കൊറിയയുടെ കടന്നുകയറ്റം. ഇസ്രായേലും ലബനനും തമ്മിലുള്ള സംഘര്‍ഷം എന്നിവയെല്ലാം യുദ്ധത്തിന്റെ സൂചനകളാണെന്നും ജ്യോതിഷി പറയുന്നു. മെയ് 19 ന് മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും മറ്റ് ഏഴ് പേരും വിമാന അപകടത്തില്‍ മരിച്ച സംഭവവും ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.