Categories: Film News

അജു വര്‍ഗീസിനെ പറ്റിച്ച കുട്ടി ഹീറോകളിതാ!!!!

അജു വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ കഥയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ പറയുന്നത്. കുട്ടികളുടെ കഥ ഏറെ ഹൃദ്യവും രസകരവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇന്നിതാ ശിശുദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രസകരമായ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അജു വര്‍ഗീസും കുട്ടികളായ ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരും അഭിനയിച്ച ശിശുദിന വീഡിയോ വൈറലായിരിക്കുകയാണ്.

ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവര്‍ ചേര്‍ന്നാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുന്‍നിര താരങ്ങള്‍ക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കുട്ടിത്താരങ്ങളായ ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരെ ഓഡിഷനിലൂടെയാണ് കണ്ടെത്തിയത്. ചിത്രത്തില്‍ ശ്രീക്കുട്ടന്‍, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരുമാണ്.

ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെത്തുന്ന മറ്റു താരങ്ങള്‍.

മുരളി കൃഷ്ണന്‍, ആനന്ദ് മന്‍മഥന്‍, സംവിധായകന്‍ വിനേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് വി ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ് ഭവനും ചേര്‍ന്നാണ് എഡിറ്റിംഗ്. ഗാനങ്ങള്‍ പിഎസ് ജയഹരിയുടേതാണ്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരുടേതാണ് വരികള്‍.

കലാസംവിധാനം അനീഷ് ഗോപാല്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് ദേവിക, ചേതന്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് അനന്തകൃഷ്ണന്‍, ആല്‍വിന്‍ മാര്‍ഷല്‍, കൃഷ്ണപ്രസാദ്, സ്റ്റില്‍സ് ആഷിക് ബാബു, മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, വാര്‍ത്താപ്രചരണം ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് പിന്നണിയിലുള്ളവര്‍.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

7 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago