ദിയ ഏതായാലും അച്ഛൻ കൃഷ്ണകുമാറിന്റെ മകൾ തന്നെ! നല്ല വർ​ഗീയതയുള്ള കൊച്ച് ; ദിയയ്‌ക്കെതിരെ രൂക്ഷ വിമർശനം

മലയാളികൾക്ക് ഏറെ പരിചിതനാണ് നടൻ കൃഷ്ണകുമാർ. നടന്റെ നാലു പെൺമക്കളും ഭാര്യയായും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കൃഷ്ണകുമാറിന്റെ കുടുംബത്തെ  വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്   കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വിനയാകുന്നത് ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ്. അടുത്തിടെ കൃഷ്ണകുമാർ നടത്തിയ ഒരു ജാതീയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പഴയ കാലത്ത് വീട്ടിൽ ജോലിക്കാർക്ക് കുഴി കുത്തി അതിൽ കഞ്ഞി നൽകിയ ഓർമ്മകളാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. ഈ ഒരു  വീഡിയോ പ്രചരിച്ചതിന് പിന്നാലെ കൃഷ്ണകുമാറിനെതിരെ വ്യാപക വിമർശനം ഉയർന്നു വന്നിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരസ്യമായി രം​ഗത്തെത്തുന്ന സാ​ഹചര്യവും ഉണ്ടായി. റിയാസ് സലിം, പ്രാപ്തി എലിബസത്ത് തുടങ്ങിയവരാണ് താര കുടുംബത്തെ രൂക്ഷമായി വിമർശിച്ചത്. ഇതിനെതിരെ നടന്റെ മൂത്തമകളും നടിയുമായ ആഹാന കൃഷ്ണയും, രണ്ടാമത്തെ മകൾ  ദിയ കൃഷ്ണ തുടങ്ങിയവർ രം​ഗത്ത് വരികയും ചെയ്തു.

വിവാ​ദങ്ങൾ ദിവസങ്ങൾക്കുള്ളിൽ കെട്ടടങ്ങിയെന്നാണ് കരുതിയതെങ്കിലും ഇപ്പോൾ  സംഭവിവച്ചത്  മറിച്ചാണ്. കൃഷ്ണകുമാറിനെ പോലെയുള്ള മോശം ചിന്താ​ഗതികളാണ് മക്കളും വെച്ച് പുലർത്തുന്നതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് ഇതിന് കാരണമായത്. ലണ്ടൻ യാത്രയ്ക്കിടെ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയാണിത്. ദിയയു‌ടെ പിതാവ് കൃഷ്ണകുമാർ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇനി ഇവർക്ക് മണ്ണിൽ ഇട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോ. വീട്ടിൽ നിന്ന് ഒരു പ്ലേറ്റ് കൊണ്ട് വരാമായിരുന്നു. എന്ന് പരിഹാസച്ചുവയിൽ ദിയ കൃഷ്ണ പറയുന്നുണ്ട്. ദിയയുടെ വാക്കുകൾക്ക് നേരെ വ്യാപക വിമർശനമാണ് വരുന്നത്. മനുഷ്യരെയും മൃ​ഗങ്ങളെയും പക്ഷികളെയും ഒരുപോലെ കാണണമെന്നാണോ ദിയ ഉദ്ദേശിച്ചത്, കൃഷ്ണകുമാറിന്റെ മകൾ തന്നെ, വർ​ഗീയതയും ജാതീയതയും അതുപോലെ മകൾക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകൾ വന്നു. നല്ല വർ​ഗീയതയുള്ള കൊച്ചാണിത്, ബാക്കിയുള്ള മക്കൾക്ക് ഇത്തിരിയെങ്കിലും നന്മയുണ്ട്,’ എന്നാണ് ഒരാളുടെ കമന്റ്. ദിയയുടെ സോഷ്യൽ മീഡിയ പേജ് അൺഫോളോ ചെയ്യണമെന്നും ആഹ്വാനം വന്നു. വിമർശനങ്ങളോട് ദിയ കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിയയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

തന്റെ കുടുംബത്തിന് നേരെ വിമർശനം ഉന്നയിച്ച റിയാസ് സലിം, പ്രാപ്തി എലിസബത്ത് എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുൻപ്  ദിയ കൃഷ്ണ പ്രതികരിച്ചത്. എന്റെ വീടിന് നേരെ കുരച്ച പട്ടിയുടെ വാല് മുറിഞ്ഞു എന്നാണ് റിയാസിനെ  പരോക്ഷമായി വിമർശിച്ച് കൊണ്ട് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജനശ്രദ്ധ ലഭിക്കുന്നവർക്കെതിരെ സംസാരിച്ച് ഫോളോവേഴ്സിനെ കൂട്ടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ദിയ കൃഷ്ണ ആരോപിച്ചു. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മിക്കപ്പോഴും ചർച്ചയാകാറ് ദിയ കൃഷ്ണയാണ്. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളെ അനുകൂലിച്ച് കൊണ്ട് ചില പോസ്റ്റുകളും ദിയ കൃഷ്ണ നേരത്തെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം തനിക്കോ സഹോദരിമാർക്കോ രാഷ്ട്രീയ നിലപാടുകളിലെന്നാണ് ദിയയുടെ ചേച്ചി അഹാന കൃഷ്ണ മുൻപും പറഞ്ഞിട്ടുണ്ട് . ഇതാദ്യമായല്ല കൃഷ്ണകുമാറിന്റെ കുടുംബം വിവാ​ദങ്ങളിൽ അകപ്പെടുന്നത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് പലപ്പോഴും ഇതിന് കാരണമാകാറുള്ളത്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago