ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുബി സുരേഷ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് സുബി തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് താഴെ താരം മറുപടി കൊടുക്കാറുണ്ട്. അശ്ലീലം പറയുന്നവര്‍ക്ക് തക്ക മറുപടി നല്‍കാറുണ്ട് സുബി. ഇത്തവണയും താരത്തിന്റെ പോസ്റ്റിന് താഴെ വന്ന് അശ്ലീല കമന്റിട്ടയാള്‍ക്ക് സുബി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

യു.എസ്.എയില്‍ സന്ദര്‍ശനം നടത്തിയപ്പോഴെടുത്ത ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സുബി. ഈ സ്ഥലം ഏതാണെന്ന് പറയാമോയെന്നാണ് ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ ‘നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു താഴെ ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്നാണ് സുബി കമന്റ് നല്‍കിയത്. ഇതോടെ, യുവാവ് കമന്റ് ഡിലീറ്റാക്കുകയാണ് ചെയ്തത്. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന ഇവമ്മാര്‍ക്ക് ഇത്തരം മറുപടി തന്നെ നല്‍കണമെന്നാണ് ചിലരുടെ വാദം.

മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെയാണ് സുബി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. സുബി അവതരിപ്പിച്ച സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago