25 ദിവസമായി ആശുപത്രിയില്‍!!! ശരീരം ശരിയായിട്ട് പ്രതികരിച്ചില്ല! സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പ്രതിശ്രുതവരന്‍

സുബി സുരേഷ് യാത്രയായത് വിവാഹ സ്വപ്‌നങ്ങള്‍ സഫലമാകാതെയാണ്. തീരാ നൊമ്പരമായിരിക്കുകയാണ് സുബിയുടെ അകാല വിയോഗം. ആദ്യമായി സുബി വിവാഹത്തെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ച് ഫ്ളവേഴ്സ് ഒരുകോടിയുടെ ഫ്ളോറില്‍ വച്ചായിരുന്നു. തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ടെന്നും രാഹുല്‍ ഫെബ്രുവരിയില്‍ വിവാഹം നടത്തണമെന്ന് പറഞ്ഞ് ഇരിക്കുകയാണെന്നും സുബി സുരേഷ് ആര്‍ ശ്രീകണ്ഠന്‍ നായരോട് പറഞ്ഞിരുന്നു. കാത്തിരുന്ന ഫെബ്രുവരിയില്‍ തന്നെ സുമംഗലിയാവാന്‍ കാത്തുനില്‍ക്കാതെയാണ് സുബി യാത്രയായത്.

സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് പ്രതിശ്രുത വരന്‍. സുബി കഴിഞ്ഞ 25 ദിവസമായി ആശുപത്രിയിലായിരുന്നു. സ്റ്റോണ്‍ ഉണ്ടെന്നാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനം ആദ്യം മുതല്‍ പ്രശ്നമായിരുന്നു. അതിനാല്‍ ചികിത്സകളോട് ഒന്നും ശരീരം ശരിയായ വിധം പ്രതികരിച്ചില്ലായിരുന്നു.

തനിക്ക് അറേഞ്ചേഡ് മാരേജിന് താത്പര്യമില്ല. പ്രണയിച്ച് തന്നെ കല്യാണം കഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരാള്‍ തന്നെ വിവാഹം കഴിക്കണമെന്ന പറഞ്ഞ് കൂടെ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ടെന്നും സുബി പരിപാടിയില്‍ പറഞ്ഞിരുന്നു.

തങ്ങള്‍ കാനഡയില്‍ ഒരുമിച്ച് പരിപാടി ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അങ്ങനൊരു ഇഷ്ടം തോന്നിയത്. പിന്നെ വീട്ടില്‍ വന്ന് സംസാരിച്ചിട്ടൊക്കെയുണ്ടെന്നും സുബി പറഞ്ഞിരുന്നു.

കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബി മരണത്തിന് കീഴടങ്ങിയത്. കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു താരത്തിന്റെ വിയോഗം.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago