ഒരുപാട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടിയാണ് സുബി സുരേഷ്. ഇപ്പോള്‍ അവതാരികയായും സുബി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ കാണാനില്ല എന്നും ഒളിച്ചോടി എന്നും തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ വാര്‍ത്ത എങ്ങും എത്തിയതോടെ ആ നിമിഷത്തെ തന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സുബി. ഈ വ്യാജ വാര്‍ത്തയുടെ പേരില്‍ വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥായാണ് തനിക്ക് ഉണ്ടായത് എന്നാണ് താരം പറയുന്നത്.
താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാന്‍ ആളുകള്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നു. കൂടാതെ ഓണ്‍ലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നല്കിയ ആദ്യ വനിത താന്‍ ആണെന്നും താരം പറയുന്നു. ഒരു പരിപാടിയ്ക്കിടെ ആണ് സുബി ഇതേകുറിച്ച് മനസ്സ് തുറന്നത്. സുബി ഒളിച്ചോടി എന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് വന്ന ഫോണ്‍ വിളികള്‍ക്ക് കൈയ്യും കണക്കുമില്ല, എന്നാല്‍, ലോക്ഡൗണ്‍ ആയിട്ട് പോലും നമ്മള് പട്ടിണി കിടക്കുകയാണോ എന്നറിയാന്‍ ഒരു മനുഷ്യനും വിളിച്ചിട്ടില്ല എന്നും താരം പറയുന്നു.
അമേരിക്കയില്‍ നിന്ന് വരെ തന്നെ വിളിച്ച് ഇതേ കുറിച്ച് ഒളിച്ചോടിയതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നാണ് സുബി പറയുന്നത്. ഇതിനിടെ സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്ന പ്രചരണങ്ങളെ കുറിച്ചും അവതാരകന് ചോദിക്കുന്നുണ്ട്. മൂന്ന് കല്യാണമൊക്കെ പ്രയാസമല്ലേ എന്ന എം.ജിയുടെ ചോദ്യത്തിന് ഒരെണ്ണം തന്നെ താങ്ങാന്‍ പറ്റുന്നില്ലെന്നാണ് സുബി മറുപടിയായി പറഞ്ഞത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…