പലർക്കും പല ഡിമാൻഡ് ആണ്, വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞു സുചിത്ര

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിൽ ആണ് സുചിത്ര ആദ്യമായി പ്രേക്ഷകർക്ക്  മുന്നിൽ എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിലും സുചിത്ര പങ്കെടുത്തിരുന്നു. എന്നാൽ ഷോയിൽ പങ്കെടുത്തതോടെ താരത്തിന് കുറച്ചധികം വിമർശകരും ഉണ്ടായി എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിനു ശേഷം കുറച്ച് നാളുകൾ സുചിത്ര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അടുത്തിടെ താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്നാൽ താരം ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്നു തുറന്നു പറയുകയാണ് സുചിത്ര. ഒരുപാട് വിവാഹ ആലോചനകൾ തനിക്ക് വരാറുണ്ട്. എന്നാൽ നിശ്ചയം ഉറപ്പിക്കുന്നതിന്റെ വക്കിൽ എത്തുമ്പോൾ പലർക്കും പല ഡിമാൻഡ് ആണ്. അഭിനയം നിർത്തണം നൃത്തം നിർത്തണം എന്നൊക്കെയാണ് പലരും പറയുന്നത്. അഭിനയം വേണമെങ്കിൽ ഞാൻ നിർത്താം. പക്ഷെ നൃത്തം അവസാനിപ്പിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം നൃത്തം എന്റെ ജീവൻ ആണ്. പലരും പറയുന്നത് അഭിനയിക്കാൻ പോകുന്നവർ ഒക്കെ പെട്ടന്ന് ഡിവോഴ്സ് ആകുമെന്നാണ്. ഒരാൾ ഇത് ചോദിച്ചപ്പോൾ വീട്ടിൽ ഇരിക്കുന്നവർ ഡിവോഴ്സ് ആകാറില്ലേ എന്ന് ഞാൻ തിരിച്ച് ചോദിച്ചു.

വേറൊരാൾ പറയുന്നത് എന്റെ ഭാര്യയെ മറ്റൊരാൾ നോക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നാണ്. ഒരാൾ പറയുന്നത് നീ ലിപ്സ്റ്റിക്ക് ഇടരുത്, നിന്റെ ചുണ്ടുകൾ മറ്റുള്ളവർ ശ്രദ്ധിക്കും, നീ സാരി ഉടുക്കരുത്, നിന്റെ ശരീരം മറ്റുള്ളവർ കാണും, നീ കണ്ണെഴുതരുത് എന്നൊക്കെയാണ്. എന്നാൽ ഈ പറയുന്ന ആളുകൾ ഒക്കെ യോ യോ ആയിട്ട് നടക്കുന്നവർ ആണ്. നീ എന്റെ ഭാര്യ ആയിരിക്കുമ്പോൾ നിന്നെ മറ്റൊരാൾ ഇഷ്ട്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല എന്നൊക്കെയാണ് ചിലർ പറയുന്നത്. അത് കൊണ്ടാണ് താൻ ഇന്നും വിവാഹിത ആകാതിരിക്കുന്നത് എന്നുമാണ് സുചിത്ര പറയുന്നത്.

 

 

 

 

 

 

Devika

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

49 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

2 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago