വാനമ്പാടി സീരിയൽ നിർത്താൻ കാരണം അത്, തുറന്ന് പറഞ്ഞു സുചിത്ര

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി സീരിയലിനു ആരാധകർ ഏറെയാണ് ഉണ്ടായിരുന്നു. സീരിയൽ അവസാനിച്ച് വർഷങ്ങൾക്ക് ഇപ്പുറം അതിലെ കഥയും കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ നിന്ന് പോയിട്ടില്ല എന്നതാണ് സത്യം. വളരെ പെട്ടന്ന് ആണ് താരങ്ങൾ കുടുംബ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്. എന്നാൽ അപ്രതീക്ഷിതമായാണ്  പരമ്പര അതിന്റെ അണിയറ പ്രവർത്തകർ അവസാനിപ്പിച്ചത്. പരമ്പരയിൽ കൂടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് വേഷത്തിൽ എത്തിയ സുചിത്ര ആണ്. എന്നാൽ ഇപ്പോൾ അതിന്റെ കാരണം  എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ സുചിത്ര.

ലൊക്കേഷനിൽ താരങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ആണ് വാനമ്പാടി പെട്ടന്ന് അവസാനിപ്പിക്കാൻ കാരണം എന്നാണ് സുചിത്ര പറയുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ, പരമ്പര  ആദ്യം 1000 എപ്പിസോഡുകൾ കൊണ്ട് പോകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആഗ്രഹം. എന്നാൽ മുന്നൂറ് എപ്പിസോഡുകൾ കഴിഞ്ഞപ്പോഴേക്കും പ്രേക്ഷകർക്കും അതിലെ അഭിനേതാക്കൾക്കും മടുത്ത് തുടങ്ങി. അങ്ങനെ പരമ്പര പെട്ടന്ന് അവസാനിപ്പിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റിൽ അഭിനേതാക്കൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. മുന്നൂറ് എപ്പിസോഡുകൾ വരെ കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയി മുന്നോട്ട് പോയിരുന്നു.

എന്നാൽ അത് കഴിഞ്ഞപ്പോഴേക്കും താരങ്ങൾക്കിടയിൽ ക്ലാഷ് ഉണ്ടായി. ആ ക്ലാഷിനു ശേഷം താരങ്ങളെ എല്ലാം ഒന്നിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല. ഓരോ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. നിങ്ങൾ ഇങ്ങനെ ആണെങ്കിൽ പരമ്പര ഇവിടെ വെച്ച് നിർത്താം എന്ന് നിർമ്മാതാക്കൾ പറഞ്ഞു. അങ്ങനെ എല്ലാവരും എല്ലാം പറഞ്ഞു അവസാനിപ്പിച്ച് മുന്നോട്ട് പോയ സമയത്ത് ആണ് കൊറോണ വരുന്നത്. അതോടെ നിർമ്മാതാക്കൾ കൂടുതൽ പരുങ്ങലിൽ ആകുകയായിരുന്നു. അത് കൊണ്ട് തന്നെ അധികം വൈകാതെ പരമ്പര അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് സുചിത്ര പറയുന്നത്.

Devika

Recent Posts

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

13 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

21 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

34 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

49 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

57 mins ago