സഖറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ഹൃദയം കവര്‍ന്ന താരമാണ് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സൗബിന് ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നിറഞ്ഞുനിന്ന കഥാപാത്രമാണ് സാമുവലിന്റെ സുഡു മോന്. സിനിമയിറങ്ങിയ ശേഷം സോഷ്യല്‍മീഡിയയില്‍ താരത്തിന് ആരാധകര്‍ ഏറെയാണ്. തന്റെ കരിയറിലെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രവും സാമുവല്‍ ചെയ്തിരുന്നു. പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ഡില്ലി ഡാര്‍ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് സാമുവല്‍. ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്ത ചിത്രം മാമിയിലും സാമുവല്‍ അഭിനയിച്ചിട്ടുണ്ട്. സാമുവല്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ സുഡാനിയുടെയും കാമുകിയുടെയും ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. റോബിന്‍സണ്‍ കാമുകി ഇഷ പാട്രികിന് ഒപ്പം താജ്മഹല്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മുന്‍പ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ നിന്നും കാമുകിയ്ക്കൊപ്പമുള്ള ചിത്രവും സാമുവല്‍ പങ്കുവച്ചിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…