ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സിനിമയിലെ മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് നടന് സുദേവ് നായര്‍. മലയാളത്തിലെ ഒരുപാട് സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് സുദേവ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭീഷ്മ പര്‍വ്വത്തിലും സുദേവ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തെ കുറിച്ച് സുദേവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ശരിക്കും ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു. അതായത് സിനിമയെ മഹാഭാരത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് സുദേവ് പറയുന്നത്. സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ട്.
ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു.
മമ്മൂട്ടിയ്ക്ക് പുറമെ മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളെല്ലാം സിനിമയില്‍ എത്തുന്നുണ്ട്. ഈ സിനിമയില്‍ യുവ താരങ്ങളും സീനിയറായ ഒരുപാട് പേരുമുണ്ട്… ഇവരെയെല്ലാം കണ്ട്രോള് ചെയ്യുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത് എന്നാണ് നടന് സുദേവ് വ്യക്തമാക്കിയിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…