സുധാ ചന്ദ്രന്റെ പിതാവും നടനും സാംസ്ക്കാരിക പ്രവർത്തകനുമായ കെ ഡി ചന്ദ്രൻ ഈ ലോകത്ത് നിന്നും യാത്രയായിരിക്കുകയാണ്. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്ന ചന്ദ്രനെ ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് പുറത്ത് വന്നത്. തന്റെ അവസാന നാളുകളിൽ മകൾ സുധ ചന്ദ്രന് ഒപ്പമായിരുന്നു ചന്ദ്രന്റെ താമസം. മുംബൈയിൽ ആയിരുന്നു താമസം. തന്റെ ജീവിതത്തിലെ പ്രതിസന്ധികളിൽ എല്ലാം തന്നെ തനിക്ക് താങ്ങായും പ്രചോദനമാണ് കൂടെ നിന്നത് തന്റെ പിതാവ് ആയിരുന്നു എന്നും അച്ഛൻ തനിക്ക് നൽകിയ ഊർജം വളരെ വലുതായിരുന്നു എന്നും ഇന്ന് താൻ അറിയപ്പെടുന്ന ഒരു കലാകാരി ആകാൻ കഴിഞ്ഞതിനു പിന്നിൽ തന്റെ പിതാവിന്റെ പിന്തുണ ആയിരുന്നുവെന്നും സുധ പലപ്പോഴും പൊതു വേദികളിൽ പറഞ്ഞിട്ടുണ്ട്.
നടൻ ആയിരുന്ന ചന്ദ്രൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചൈനാ ഗേറ്റ്, ഹും ഹേ രാഹി പ്യാർ കേ, കോൾ, ജുനൂൻ പുക്കർ, ജബ് പ്ലായർ കിസീ ഹോതാ ഹേ, മേ മാധുരി ദീക്ഷിത് ബന്നാ ചാഹതി ഹൂൺ, ഹർ ദിൽ ജോ പ്യാർ കരേഗാ, തേരേ മേരേ സപ്നേ, കോയി മിൽ ഗയ, ശരാരത് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം താരം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.
നടിയും നർത്തകിയും ആയ സുധ ചന്ദ്രൻ ഏറെ ആരാധകർ ഉള്ള ഒരു കലാകാരി ആണ്. തന്റെ കുറവുകളെ എല്ലാം ശക്തിയാക്കി മാറ്റി ജീവിതത്തിൽ പല വിജയങ്ങളും കൈ വരിക്കാൻ കഴിഞ്ഞ താരം നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയിരിക്കുന്നത്. നർത്തകിയായി പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തിയ സുധ ഇപ്പോൾ തന്റെ അച്ഛന്റെ വിയോഗത്തിൽ ദുഖിതയായി ഇരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…