പ്രിയ അല്‍ഫോന്‍സ് പുത്രന്‍ ഏത് രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും!! സുധ കൊങ്കര

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സിനിമ നിര്‍ത്തുന്നെന്ന വാര്‍ത്ത സിനിമാലോകത്തെയും അല്‍ഫോന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ അല്‍ഫോന്‍സിന്റെ വേറെ പ്രതികരണം വന്നിട്ടില്ല.

അതേസമയം, അല്‍ഫോന്‍സ് പുത്രനോട് സിനിമ ചെയ്യുന്നതു നിര്‍ത്തരുതെന്ന് അപേക്ഷയുമായി എത്തിയിരിക്കുകയാണ് തമിഴ് സംവിധായിക സുധ കൊങ്കര. ‘പ്രേമം’ സിനിമ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണര്‍വു പകര്‍ന്നത്. ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി നിര്‍ത്തരുതെന്നും അത് താന്‍ ഉറപ്പായും കാണുമെന്നും സുധ കൊങ്കര പറയുന്നു.

”പ്രിയ അല്‍ഫോന്‍സ് പുത്രന്‍, നിങ്ങളുടെ സിനിമകള്‍ ഞാന്‍ മിസ്സ് ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാന്‍ വളരെ മോശമായ മാനസികാവസ്ഥയില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഉണര്‍വ് തന്നത് ആ ചിത്രമാണ്. അത് ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.”സുധ കൊങ്കര കുറിച്ചു.

ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago